വിവാദ മദ്യ വ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയാൻ മല്യ നൽകിയ ഹർജി യുകെ ഹൈക്കോടതി തള്ളി. ഹർജി തള്ളിയതോടെ അന്തിമ തീരുമാനം ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയുടേത്. 9000 കോടി രൂപ വായ്പാത്തട്ടിപ്പ് നടത്തി 2016 മാര്‍ച്ചിലാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്.
വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷന്‍ എയര്‍ലൈന്‍സ് വിവിധ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപയോളം വായ്‍പയെടുത്ത് പറ്റിച്ചുവെന്നാണ് സിബിഐയുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേയും കണ്ടെത്തൽ.
ഈ കേസിൽ നിന്ന് രക്ഷപ്പെടാനാണ് 2016 മാര്‍ച്ചിൽ മല്യ ബ്രിട്ടനിലേക്ക് കടന്നത്
2017 ഫെബ്രുവരിയിൽ മല്യയെ വിട്ടുകിട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ബ്രിട്ടനോട് ആവശ്യപ്പെട്ടതോടെ മല്യ നാടുകടത്തൽ ഒഴിവാക്കാൻ ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
ഈ നീക്കങ്ങൾക്ക് ആണ് തിരിച്ചടിയേറ്റത്. നടുകടത്തലിന് എതിരെ മല്യ നൽകിയ ഹർജി യു കെ ഹൈക്കോടതിയാണ് തള്ളിയത്.
മല്യയ്ക്ക് എതിരായ ആരോപണങ്ങൾ പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്നതാണെന്നും കീഴ്‌ക്കോടതി ഉത്തരവ് ശരിയാണെന്നും ഹൈക്കോടതി വിലയിരുത്തി. ജില്ലാ കോടതിയായ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ കഴിഞ്ഞ ഡിസംബറിൽ ഉത്തരവിട്ടിരുന്നു.
മല്യയുടെ അപ്പീൽ ഹൈക്കോടതി തള്ളിയതോടെ മല്യയെ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ തീരുമാനമെടുക്കും

Get real time update about this post categories directly on your device, subscribe now.