ദുബായിയില്‍ കൊവിഡ് 19 ബാധിച്ച് മലയാളി മരിച്ചു

ദുബായിയില്‍ കൊവിഡ് 19 ബാധിച്ച് മലയാളി മരിച്ചു. ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറുശ്ശി സ്വദേശി അഹമ്മദ് കബീര്‍ ആണ് മരിച്ചത്. 47 വയസായിരുന്നു.

ചുമയും ശ്വാസടസ്സവും തൊണ്ടവേദനയും മൂലം ഏപ്രില്‍ ഒന്നു മുതല്‍ ചികില്‍സയിലായിരുന്നു. ആദ്യ കൊവിഡ് ടെസ്റ്റ് നെഗറ്റീവായിരുന്നു.

വീണ്ടും അസുഖമുണ്ടാവുകയും മാറി മാറി ഡോക്ടറെ കണ്ട് ചികില്‍സിച്ചു വരികയുമായിരുന്നു.

ഇതിനിടക്ക് ഇക്കഴിഞ്ഞ വ്യാഴാഴ്ച അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് ദുബൈ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവസാന ടെസ്റ്റില്‍ കൊവിഡ് 19 പോസിറ്റീവായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News