കൊറോണ പ്രതിരോധം; കേരളത്തിന് അഭിമാനിക്കാം

തിരുവനന്തപുരം: നിലവില്‍ കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ലോക ശരാശരിയേക്കാള്‍ താഴെയാണ് കേരളം. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ലോകശരാശരി 5.75 ശതമാനമാണ്. ദേശീയതലത്തില്‍ അത് 2.83 ശതമാനമാണ്. എന്നാല്‍ കേരളത്തില്‍ 0.58 ശതമാനം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളമാണ് കൊവിഡ് പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം. ജനസംഖ്യാനുപാതത്തില്‍ നോക്കിയാല്‍ എറ്റവും കൂടുതല്‍ പരിശോധന സംവിധാനങ്ങളുള്ളതും ഇവിടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏത് അടിയന്തിര സാഹചര്യം നേരിടാനും സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 1296 ആശുപത്രികളിലായി 49,702 കിടക്കകള്‍ ഇപ്പോള്‍ സജ്ജമാണ്. 1369 ഐസിയു ബെഡുകളും, 800 വെന്റിലേറ്ററുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാണ്. 866 വെന്റിലേറ്ററുകള്‍ സ്വകാര്യ ആശുപത്രികളിലുണ്ട്. 81904 ബെഡുകളും 6059 ഐസിയു ബെഡുകളും 1578 വെന്റിലേറ്ററുകളും സ്വകാര്യമേഖലയില്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News