കൊറോണ പ്രതിരോധത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും കലാകാരുടെ ബിഗ് സല്യൂട്ട്; നിങ്ങളാണ് യഥാര്‍ഥ ഹീറോസെന്ന് ഗാനം

കൊറോണ പ്രതിരോധത്തില്‍ നാടിന് കരുത്തായ ആരോഗ്യപ്രവര്‍ത്തകരടക്കമുള്ള ജിവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഒരു സംഘം കലാകാരന്‍മ്മാര്‍.

കൊറോണ എന്ന മഹാവ്യാധിക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്നവര്‍ക്ക് തുണയായി, കരുത്തായി മാറുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യാഗസ്ഥര്‍, സന്നദ്ധ സേവകര്‍ എന്നിവര്‍ക്ക് സംഗീതം സമര്‍പ്പിക്കുയാണ് ഈ കലാകാരന്‍മാര്‍.

സുരേഷ് ആമച്ചല്‍, ശ്രീരാഗ് സുരേഷ് എന്നിവരാണ് ഗാനത്തിന്റെ പ്രധാന അണിയറപ്രവര്‍ത്തകര്‍. തിരുവനന്തപുരത്തെ എസ്.കെ.ആര്‍ സ്റ്റുഡിയോയിലാണ് ഗാനത്തിന്റെ റിക്കോര്‍ഡിംഗ് നിര്‍വഹിച്ചിരിക്കുന്നത്.

എല്ലാവര്‍ക്കും ഞങ്ങളുടെ ബിഗ് സല്യൂട്ട് ,നിങ്ങളാണ് യഥാര്‍ഥ ഹീറോസ്. എന്ന സന്ദേശത്തോടെയാണ് ഗാനം സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പങ്കുവച്ചിരിക്കുന്നത്.

പിന്നണി ഗായികയും അഭിഭാഷകയുമായ ഗായത്രി നായരാണ് ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. നിതിന്‍ നോബിളിന്റേതാണ് വരികള്‍.

അന്‍വര്‍ സാദത്ത്, ചിത്ര അരുണ്‍, ജയദേവന്‍,ഗായത്രി നായര്‍ തുടങ്ങിയരാണ് ഈ ഗാനം പാടിയിരിക്കുന്നത്. പ്രമുഖ കലാകാരന്‍മ്മാരായ രാജേഷ് േചര്‍ത്തല, ഫ്രാന്‍സിസ് സേവ്യര്‍, എബി തുടങ്ങിയവരും ഗായര്‍ക്കൊപ്പമുണ്ട്്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News