കണ്ണൂരിൽ കൊവിഡ് 19 പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കനത്ത ജാഗ്രത. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. തിങ്കളാഴ്ച സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ആറ് പേരും കണ്ണൂർ ജില്ലക്കാരാണ്.
നിലവിൽ 52 കൊവിഡ് രോഗികളാണ് ജില്ലയിൽ ചികിത്സയിൽ ഉള്ളത്. സംസ്ഥാനത്ത് മറ്റ് ജില്ലകളിൽ കൊവിഡ് പോസിറ്റീവ് കേസുകൾ കുറയുമ്പോൾ കണ്ണൂരിൽ വർധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച രോഗം സ്ഥിരീരകരിച്ചവരിൽ 5 പേർ ദുബായിൽ നിന്നും എത്തിയവരും ഒരാൾ സമ്പർക്കം മൂലം രോഗബാധ ഉണ്ടായ ആളുമാണ്.നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ ഉള്ളത് കണ്ണൂരിലാണ്.
കൊവിഡ് സ്ഥിരീകരിച്ച 52 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ആകെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 94 ആയി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹോട്ട് സ്പോട്ടുകൾ കണ്ണൂരിലാണുള്ളത്.
പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് തുടരുന്നത്. ജില്ലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.
ഹോട്ട് സ്പോട്ടുകൾ പൂർണമായും അടച്ചിടും. ഒരു തരത്തിലുള്ള ഇളവുകളും അനുവദിക്കില്ല. ജില്ലാ അതിർത്തികളിൽ 24 മണിക്കൂർ പരിശോധന ശക്തമാക്കും.
റോഡ് പരിശോധന കർശനമാക്കാൻ പൊലീസിന് നിർദേശം നൽകി.ആശക അകളുന്നത് വരെ നിയന്ത്രണങ്ങളുമായി ജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
Get real time update about this post categories directly on your device, subscribe now.