കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഒരുഘട്ടത്തിൽ രാജ്യത്ത് ഏറ്റവും മുന്നിൽ നിന്ന കേരളം ഇപ്പോള്‍ രോഗവ്യാപനം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി മാറി.
രോഗികളുടെ എണ്ണം ഏറ്റവും മന്ദഗതിയില്‍ ഇരട്ടിക്കുന്ന സംസ്ഥാനം നിലവിൽ കേരളമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഏപ്രിൽ 13 മുതൽ 19 വരെ കേരളത്തിൽ രോഗികള്‍ ഇരട്ടിയാകുന്ന തോത് 72.2 ദിവസമാണ്. ദേശീയതലത്തില്‍ രോഗികള്‍ ഏഴരദിവസംകൊണ്ട് ഇരട്ടിയാകുമ്പോഴാണിത്.
കേരളം കഴിഞ്ഞാൽ ഇക്കാര്യത്തില്‍ രണ്ടാംസ്ഥാനത്ത് ഒഡിഷയാണ്. 39.8 ദിവസംകൊണ്ടാണ് ഒഡിഷയില്‍ രോഗം ഇരട്ടിക്കുന്നത്.
ദേശീയ ശരാശരിയേക്കാൾ മെച്ചപ്പെട്ടു നിൽക്കുന്ന സംസ്ഥാനങ്ങൾ: ഡൽഹി –- എട്ടര ദിവസം, കർണാടകം–- 9.2 ദിവസം, തെലങ്കാന–- 9.4 ദിവസം, ആന്ധ്ര–- 10.6, ജമ്മു കശ്‌മീർ–- 11.5, പഞ്ചാബ്–- 13.1, ഛത്തിസ്‌ഗഢ്–- 13.3, തമിഴ്‌നാട്–- 14, ബിഹാർ–- 16.4.
കേസുകൾ ഇരട്ടിയാകാൻ 20 ദിവസത്തിൽ കൂടുതൽ വേണ്ടിവരുന്ന സംസ്ഥാനങ്ങൾ: അൻഡമാൻ–- 20.1, ഹരിയാന–- 21, ഹിമാചൽ–- 24.5, ചണ്ഡീഗഢ്–- 25.4, അസം–- 25.8, ഉത്തരാഖണ്ഡ്–- 26.6, ലഡാക്ക് 26.6.
രണ്ടാഴ്‌ചയായി കോവിഡ് റിപ്പോർട്ടുചെയ്യാത്ത ജില്ലകളുടെ എണ്ണം 59 ആയി. മാഹിക്കും കുടകിനുംപുറമെ ഹിമാചലിലെ പൗരിഗഡ്‌വാൾ ജില്ലയിലും 28 ദിവസമായി രോഗമില്ല.
എല്ലാ രോഗികളും ആശുപത്രി വിട്ടതോടെ ഗോവ കോവിഡ് മുക്തമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മണിപ്പുരിലും നിലവിൽ കോവിഡ് ഇല്ല.
Get real time update about this post categories directly on your device, subscribe now.