പാലക്കാട് മുനിസിപ്പാലിറ്റിയെ ഹോട്ട് സ്പോട്ടിൽ നിന്ന് മാറ്റി; ജില്ലയില്‍ നാലു പഞ്ചായത്തുകള്‍ പട്ടികയില്‍

പാലക്കാട് മുനിസിപ്പാലിറ്റിയെ ഹോട്ട് സ്പോട്ടിൽ നിന്ന് മാറ്റി. തിരുമിറ്റക്കോട് പഞ്ചായത്ത് പാലക്കാട് ജില്ലയിലെ പുതിയ ഹോട്ട് സ്പോട്ട് ഏരിയയാണ്. പുതിയ ലിസ്റ്റ് പ്രകാരം സംസ്ഥാനത്ത് ആകെ 86 ഹോട്ട് സ്‌പോട്ട് മേഖലകള്‍ ആണ് ഉള്ളത്.

നിലവിൽ ജില്ലയിൽ 4 പഞ്ചായത്തുകൾ ഹോട്ട് സ്പോട്ടുകൾ. കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം ‘ കാരാ കുറിശ്ശി പഞ്ചായത്തുകൾ ,കഴിഞ്ഞ ദിവസം ഹോട്ട് സ്പോടുകളായി പ്രഖ്യാപിച്ചിരുന്നു.

ഹോട്ട് സ്‌പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കിയെങ്കിലും നഗരത്തിലും, ജില്ലയിലും നിയന്ത്രണങ്ങള്‍ ശക്തമായി തുടരുമെന്ന് ജില്ലാഭരണകൂടവും പൊലീസും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here