മഹാരാഷ്ട്രയില്‍ മദ്യ വില്‍പ്പനശാലകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി

സാമൂഹിക അകലം പാലിക്കുകയാണെങ്കില്‍ സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ക്ക് ഇനി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് അവസാനത്തോടെ അടച്ചിട്ട സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ക്കാണ് ഇതോടെ ‘ശാപമോഷം’ കിട്ടുന്നത്.

കോവിഡ് -19 വ്യാപനം തടയുന്നതിനായി നിലവിലുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മദ്യവില്‍പ്പനശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തില്ലെന്ന നിലപാടാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്.

കൊറോണ വൈറസ് ഹോട്ട്സ്പോട്ടുകളില്‍ പെടാത്ത വ്യാവസായിക, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് മദ്യവില്‍പ്പനശാലകള്‍ക്കും പരിഗണന ലഭിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ ആരോഗ്യമന്ത്രി കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും നല്‍കിയിട്ടില്ല.

പകര്‍ച്ചവ്യാധി രോഗ നിയമം 1897, ദുരന്തം എന്നിവ പ്രകാരം പുറപ്പെടുവിച്ച ഉത്തരവനുസരിച്ചായിരുന്നു മദ്യവില്‍പ്പന ശാലകള്‍ അടച്ചിട്ടിരുന്നത്.

മദ്യശാലകളല്ല മറിച്ചു അടച്ചിട്ട ആശുപത്രികളാണ് സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളിയെന്നും എത്രയും പെട്ടെന്ന് സ്വകാര്യ ആശുപത്രികളടക്കം തുറന്ന് പ്രവര്‍ത്തിക്കുന്നതിനായുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കയാണ്. 466 പുതിയ കോവിഡ് -19 കേസുകളാണ് മഹാരാഷ്ട്ര റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് പോസിറ്റീവ് കേസുകളുടെ എണ്ണം 4,666 ആയി. ഇക്കഴിഞ്ഞ ഞായറാഴ്ച കോവിഡ് കേസുകളുടെ എണ്ണം 4,000 കടന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മഹാരാഷ്ട്ര മാറി. 4,666 കേസുകളില്‍ 3,032 കേസുകള്‍ മുംബൈയില്‍ നിന്ന് മാത്രമാണ്. ചികിത്സാ കേന്ദ്രങ്ങളിലെ അനാസ്ഥയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലെ രോഗം പടരുവാന്‍ കാരണമായി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News