പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം; പ്രവാസികളെ കൊണ്ടുവരാന്‍ തയ്യാറായത് കേരളം മാത്രം, അഭിനന്ദനങ്ങളെന്ന് ഹെെക്കോടതി

കൊച്ചി: ഗള്‍ഫില്‍ നിന്ന് പ്രവാസികളെ ഉടനടി തിരിച്ചു കൊണ്ടു വരാനാവില്ലന്ന് കേന്ദ്ര സര്‍ക്കാര്‍.

മെഡിക്കല്‍ സഹായംനല്‍കുന്നുണ്ടന്നും പ്രവാസികള്‍ക്ക് ബന്ധപ്പെടാന്‍ ടെലഫോണ്‍ സര്‍വീസ് തുടങ്ങിയതായും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചതായും കേന്ദ്രം അറിയിച്ചു.

പ്രവാസികളെ തിരിച്ചു കൊണ്ടുവരാന്‍ നടപടി ആവശ്യപ്പെട്ട് ദുബായ് കെഎംസിസി യും മറ്റും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

എല്ലാവരും എത്രയും വേഗം തിരിച്ചു വരണം എന്ന് തന്നെയാണ് ആണ് ആഗ്രഹം എന്ന് കോടതി പരാമര്‍ശിച്ചു. എന്നാല്‍ കേരളം സര്‍വസജ്ജമാണോ എന്ന് അറിയേണ്ടതുണ്ടന്നും കോടതി വ്യക്തമാക്കി.

പ്രവാസികള്‍ വന്നാല്‍ വീടുകളില്‍ നിരീക്ഷണത്തില്‍ വിടാന്‍ പറ്റില്ല. അവര്‍ക്കായി പ്രത്യക കേന്ദ്രങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും സര്‍ക്കാര്‍ അക്കാര്യം രേഖാമൂലം അറിയിക്കേണ്ടതുണ്ടന്നും കോടതി അഭിപ്രായപ്പെട്ടു.

കേരള മാത്രമാണ് ആളുകളെ കൊണ്ട് വാരാന്‍ തയ്യാറായിട്ടുള്ളൂ. സര്‍ക്കാര്‍ നിലപാട് അഭിനന്ദനാര്‍ഹമാണന്ന് കോടതി അഭിപ്രായപ്പെട്ടു. കേന്ദ്രം നല്‍കിയ വിശദീകരണത്തില്‍ വ്യക്തത പോരെന്ന് കോടതി ചൂണ്ടിക്കാട്ടി.

മരുന്ന്, സാമ്പത്തിക സഹായം എന്നീ കാര്യങ്ങള്‍ വിശദീകരണത്തില്‍ ഇല്ലെന്നും ഏതൊക്കെ രാജ്യങ്ങളില്‍ എന്തൊക്കെ ചെയ്തുവെന്നും ആളുകള്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍, ആളുകളെ എങ്ങനെ സഹായിക്കുന്നു എന്നുള്ള കാര്യങ്ങളും രേഖാമൂലം നല്‍കാന്‍ കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. കേസ് 24 ന് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News