‘സാറേ എനിക്കും മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് സഹായിക്കണം ‘; പോലീസ് ജീപ്പിന് കൈകാണിച്ച് വയോധിക

ചവറ തെക്കുംഭാഗം പൊലീസ് പട്രോളിങ്ങിന്റെ ഭാഗമായി അരിനല്ലൂർ കല്ലുംപുറം ജങ്ഷൻവഴി പോകുമ്പോൾ ഒരു വയോധിക ജീപ്പിന് കൈകാണിച്ചു. പരാതി പ്രതീക്ഷിച്ചാണ്‌ ഉദ്യോഗസ്ഥർ വണ്ടി നിർത്തിയത്‌.

‘സാറേ എനിക്കും മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് സഹായിക്കണം ‘ എന്നായിരുന്നു അവരുടെ വാക്കുകൾ. ഇതു കേട്ടതോടെ‌ പൊലീസ് ഉദ്യോഗസ്ഥരുടെയും മനം നിറഞ്ഞു.

തേവലക്കര അരിനല്ലൂർ കല്ലുംപുറത്ത് ലളിതമ്മ (70)ആണ്‌ ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യം നൽകാൻ പൊലീസ്‌ ജീപ്പിനു കൈകാണിച്ചത്‌.

തിരികെ വരാമെന്ന് ഉറപ്പുനൽകിപ്പോയ പൊലീസ് സംഘം പിന്നീട്‌ ലളിതമ്മയുടെ വീട്ടിലെത്തി 5101 രൂപ സ്വീകരിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ ആർ രാജേഷ്‌കുമാറാണ്‌ ഏറ്റുവാങ്ങിയത്‌.

കോവിഡ്‌ വ്യാപനത്തിൽ ദുരിതമനുഭവിക്കുമ്പോൾ നാടിനു സഹായമേകാൻ തന്നാൽ കഴിയുന്ന സഹായമായാണ്‌ സ്വരൂപിച്ചുവച്ച തുക നൽകുന്നതെന്ന്‌ ലളിതമ്മ പറഞ്ഞു. കശുവണ്ടിതൊഴിലാളിയാണ്‌ ലളിതമ്മ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News