കുടിയേറ്റ തൊഴിലാളികള്‍ക്ക് മതിയായ ഭക്ഷണവും പരിരക്ഷയും നല്‍കുക, ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുക; രാജ്യവ്യാപകമായി പ്രതിഷേധ ദിനമാചരിച്ച് സിഐടിയു

തൊഴില്‍, ഭക്ഷണം, വേതനം എന്നിവ ആവിശ്യപ്പെട്ട് സിഐടിയു നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധ ദിനമാചരിച്ചു. വസതികള്‍ക്ക് മുമ്പില്‍ ശാരീരിക അകലം പാലിച്ച് പ്ലകാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം.

കോവിഡിന്റെ മറവില്‍ ജോലി സമയം 12 മണിക്കൂറായി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ തൊഴിലാളി സംഘടനകള്‍ കടുത്ത പ്രതിഷേധത്തിലാണ്.

പന്ത്രണ്ട് മണിക്കൂര്‍ ജോലി സമയം എന്നത് പിന്‍വലിക്കുക, കുടിയേറ്റ തൊഴിലാളികള്‍ക്ക് മതിയായ ഭക്ഷണവും പരിരക്ഷയും നല്‍കുക, ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുക, അര്‍ഹരായവര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം നല്‍കുക എന്നീ ആവിശ്യങ്ങളുയര്‍ത്തിയാണ് വര്‍ഗ ബഹുജന സംഘടനകള്‍ പ്രതിഷേധിച്ചത്.

ശാരീരിക അകലം പാലിച്ച് വസതികളിലായിരുന്നു പ്രതിഷേധം. ദില്ലിയില്‍ സിഐടിയു ദേശിയ പ്രസിഡന്റിന്റെ വസതിയില്‍ നടന്ന പ്രതിഷേധത്തില്‍ കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

കര്‍ഷക തൊഴിലാളി യൂണിയന്‍, ജനാധിപത്യ മഹിള അസോസിയേഷന്‍ ,ഡിവൈഎഫ്‌ഐ സംഘടനനകളും രാജ്യത്തിന്റെ വിവിധാ ഭാഗങ്ങളില്‍ പ്രതിഷേധത്തിന്റെ ഭാഗമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News