”കടന്ന് പോകുന്നത് വിഷമം പിടിച്ച നാളുകളിലൂടെ; കരഞ്ഞിരുന്നിട്ട് കാര്യമില്ല; കരുതല്‍ നടപടികളിലേക്ക് കടക്കണം”

തിരുവനന്തപുരം: ഇപ്പോള്‍ നാം കടന്ന് പോകുന്നത് വളരെ വിഷമം പിടിച്ച നാളുകളിലൂടെയാണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നമ്മുടെ നാട് മാത്രമല്ല, രാജ്യമായാലും ലോകമായാലും ഈ മഹാമാരിയുടെ പിടിയിലകപ്പെട്ടാണ് നില്‍ക്കുന്നത്. വളരെ വലിയ തോതിലുള്ള ആപത്ത് വന്ന് കഴിഞ്ഞു. ഇനി വരാനിരിക്കുന്നന ആപത്ത് ഏത് തരത്തിലാണെന്ന് കണ്ടറിയണം. ഇത് ഒട്ടേറേ മനുഷ്യ ജീവന്‍ കവരുന്നു. നാടും ജീവിതവും സ്തംഭിച്ചിരിക്കുന്നു. ഇതുണ്ടാക്കുന്ന പ്രത്യാഘാതം വരും നാളുകളില്‍ വലുതായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം ഇപ്പോഴേ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. നമ്മള്‍ പല കാര്യങ്ങളിലും മറ്റ് സ്ഥലങ്ങളെ ആശ്രയിക്കുന്നുണ്ട്. നമുക്ക് ആവശ്യമായ മുഴുവന്‍ ഭക്ഷ്യം ധാന്യങ്ങള്‍ ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കേണ്ടതുണ്ട്. ഒരു ഘട്ടം കഴിഞ്ഞ് ഈ മഹാമാരിയുടെ ഒരു സംഹാര മുഖം രാജ്യത്തും ലോകത്തും പ്രകടിപ്പിക്കുന്ന അവസ്ഥ വന്നാല്‍ നമ്മള്‍ അതിനേയും നേരിടേണ്ടവരാണ്. അന്ന് കരഞ്ഞിരുന്നിട്ട് കാര്യമില്ല, നമ്മള്‍ കരുതല്‍ നടപടികളിലേക്ക് കടക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News