വയറെരിയുന്നവര്‍ക്ക് ഭക്ഷണമൊരുക്കി സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍മൂലം ഭക്ഷണം ലഭിക്കാത്തവര്‍ക്ക് ഭക്ഷണമൊരുക്കി സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍. നന്മ എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് ഭക്ഷണം കിട്ടാത്തവര്‍ക്കായി ഭക്ഷണം ഒരുക്കുന്നത്. പോലീസും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നുണ്ട്.

വയറെരിയുന്നവര്‍ക്കായി ഒരു നേരത്തെ ആഹാരം കരുതുകയാണ് കുട്ടി പോലീസുകാര്‍. ഒപ്പം നന്മ എന്ന സംഘടനയും. ആവശ്യത്തിനുള്ള സഹായങ്ങള്‍ ചെയ്യാന്‍ പോലീസും ഒപ്പമുണ്ട്. ഭക്ഷണമുണ്ടാക്കി ഭംഗിയായി പായ്ക്ക് ചെയ്ത് ഏറ്റവും ആവശ്യക്കാരിലേക്ക് എത്തിക്കുകയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍.

ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ അവരുടെ കൂട്ടിരിപ്പുകാര്‍, ഭക്ഷണം ലഭിക്കാതെ അലയുന്നവര്‍, അങ്ങിനെ ആവശ്യക്കാരെ തേടിപ്പിടിച്ചാണ് ഇവര്‍ ഭക്ഷണമെത്തിക്കുന്നത്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി പതിനെണ്ണായിരത്തിലധകം പേര്‍ക്കാണ് സ്റ്റുഡന്റ്‌സ് പോലീസ് ഒരുക്കുന്ന ഭക്ഷണം ആവശ്യമാകുന്നത്.

സംസ്ഥാനത്തൊട്ടാകെ 28 കിച്ചണുകളിലായാണ് സ്റ്റുഡന്റ് പോലീസ് ഭക്ഷണം നിര്‍മിക്കുന്നത്. വിവിധ റാങ്കുകളിലുള്ള പേലീസുദ്യോഗസ്ഥര്‍ എല്ലാവിധ സഹകരണവുമായി ഈ കിച്ചണുകളില്‍ സജീവമാണ്. ഭക്ഷണപൊതികള്‍ ആവശ്യക്കാരിലേയ്‌ക്കെത്തിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ പോലീസുകാര്‍ നല്‍കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News