കൊറോണ വ്യാപനം; പലപ്പോഴും വിചിത്രമായ അനുഭവങ്ങളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ വ്യാപനം പ്രവചനങ്ങള്‍ക്ക് അതീതമാണെന്നാണ് അനുഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പലപ്പോഴും വിചിത്രമായ അനുഭവങ്ങളാണ് ഉണ്ടാകുന്നത്. പത്തനംതിട്ടയില്‍ ആദ്യ കൊവിഡ് ക്ലസ്റ്ററില്‍ പെട്ട 62 വയസുകാരി ഇപ്പോഴും പോസിറ്റീവായി തുടരുകയാണ്. മാര്‍ച്ച് എട്ടിനാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 21 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.

31 ദിവസമായി ഇവര്‍ പോസിറ്റീവായി തുടരുന്നു. കഴിഞ്ഞ 45 ദിവസമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയിലുള്ളത്.

പ്രതിസന്ധി മറികടക്കുക എളുപ്പമല്ലെന്നു തെളിയിക്കുന്ന വസ്തുതകളാണ് ഇതൊക്കെ. അതുകൊണ്ടാണ് ഒരു തരത്തിലുള്ള ജാഗ്രതക്കുറവും ഉണ്ടാകരുതെന്നു വീണ്ടുംവീണ്ടും പറയുകയാണ്.

അടിയന്തര സാഹചര്യം ഉണ്ടായാല്‍ ഉപയോഗിക്കാന്‍ 2,26,969 ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ 140688 എണ്ണം ഉപയോഗയോഗ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News