മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന ചെയ്ത് റിലയന്‍സ്

തിരുവനന്തപുരം: കൊറോണ വൈറസ് മഹാമാരിയെ നേരിടാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും റിലയന്‍സ് ഫൗണ്ടേഷനും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന ചെയ്തു.

കൊവിഡ് 19ന്റെ വ്യാപനം നിയന്ത്രിക്കാന്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ അഭിനന്ദിച്ചു. കേന്ദ്രത്തിന്റെ ആരോഗ്യ കീഴ്‌വഴക്കങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും കാര്യക്ഷമമായി നടപ്പാക്കിയതിനെയും സര്‍ക്കാരിന്റെ ‘ബ്രേക്ക് ദി ചെയിന്‍’ ബോധവത്കരണ സംരംഭം, അതുപോലെ തന്നെ നിരാലംബരും കുടിയേറ്റ തൊഴിലാളികളും ലക്ഷ്യമിട്ടുള്ള മറ്റ് സംരംഭങ്ങളെ കമ്പനി പ്രശംസിച്ചു.

റിലയന്‍സ് ഇതുവരെ 535 കോടി രൂപ വിവിധ ദുരിതാശ്വാസ ഫണ്ടുകളില്‍ നല്കികഴിഞ്ഞിരിക്കുന്നു, ഇതില്‍ 500 കോടി രൂപ പിഎം കെയേഴ്‌സ് ഫണ്ടിലേക്കാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News