
തിരുവനന്തപുരം: ലോക്ക്ഡൗണിനു ശേഷം മടങ്ങിവരുന്ന പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായപക്ഷം രജിസ്റ്റര്‍ ചെയ്യണം. വിസിറ്റിങ് വിസയില്‍ കാലാവധി തീര്‍ന്ന് വിദേശത്ത് താമസിക്കുന്നവരെയായിരിക്കും ആദ്യം നാട്ടിലെത്തിക്കുക.
ലോക്ക്ഡൗണില്‍ ഇളവരുവരുത്തി അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനര്‍സ്ഥാപിച്ച ശേഷമായിരിക്കും പ്രവാസികളെ നാട്ടിലെത്തിക്കുക. ഏകദേശം മൂന്നുലക്ഷത്തിലധകം മലയാളികളെ മുപ്പത് ദിവസത്തിനുള്ളില്‍ നാട്ടിലെത്തിക്കാനുള്ള സാഹചര്യം നിലവിലുണ്ട്. മടങ്ങിവരുന്ന പ്രവാസികള്‍ കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം നോര്‍ക്കാ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്താനാണ് രജിസ്റ്റര്‍ ചെയ്യുന്നത്. വിസിറ്റിങ് വിസയില്‍ കാലാവധി പൂര്‍ത്തിയാക്കിയവരെയായിരിക്കും ആദ്യം എത്തിക്കുക. പിന്നീട് വയോജനങ്ങളെയും ഗര്‍ഭിണികളെയും എത്തിക്കും. ഇതിനു ശേഷമായിരിക്കും കുട്ടികളെയും വിസാക്കാലാവധി പൂര്‍ത്തിയായവരെയും എത്തിക്കുക.
മടങ്ങിയെത്തുന്ന പ്രവാസികളെ വിമാനത്താവളങ്ങളില്‍ സ്‌ക്രീനിംഗ് നടത്തുന്നതിനുള്ള പ്രോട്ടോക്കോള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കും. രോഗ ലക്ഷണമില്ലാത്തവരെ നേരിട്ട് വീട്ടിലേയ്‌ക്കെത്തിക്കും.
വീട്ടിലേയ്ക്കു പോകുന്ന വാഹനത്തില്‍ യാത്രക്കാരന്‍ കൂടാതെ ഡ്രൈവര്‍ മാത്രമെ ഉണ്ടാകാവു. ഇരുവരും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ മേല്‍ നോട്ടത്തിലായിരിക്കും ഉണ്ടാവുക. രോഗ ലക്ഷണത്തിലുള്ള വരെ നേരിട്ട് ക്വോറന്റൈന്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here