കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കിടക്കകളുള്ള ഐസിയു നിര്‍മിച്ചു നല്‍കി റോട്ടറി ക്ലബ്ബുകള്‍

കോഴിക്കോട് കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന റോട്ടറി ക്ലബ്ബുകള്‍ ചേര്‍ന്ന് 10 കിടക്കകളുള്ള ഐസിയു കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജിന് നിര്‍മിച്ചു നല്‍കി. തുടക്കത്തില്‍ കോവിഡ് രോഗികള്‍ക്കും തുടര്‍ന്ന് മറ്റ് രോഗികള്‍ക്കും ഉപയോഗിക്കാന്‍ വേണ്ടിയാണ് ഈ ഐസിയു രൂപകല്‍പന ചെയ്തിരിക്കുന്നത്.

65ല്‍പരം മെഡിക്കല്‍ എക്വിപ്‌മെന്റ്‌സ് ആണ് ഐസിയുവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് . ഇതില്‍ 4 വെന്റിലേറ്ററുകളും ഉള്‍പ്പെടുന്നു. വെറും 10 ദിവസം കൊണ്ടാണ് ഈ സൗകര്യം ഒരുക്കിയത് .

എ പ്രദീപ് കുമാര്‍ എംഎല്‍എയുടെ സാന്നിദ്ധ്യത്തില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ നോമിനീ ഡോ രാജേഷ് സുബാഷ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ രാജേന്ദ്രന് കൈ കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News