ആളുകളെ കൂട്ടംകൂട്ടിച്ച് പച്ചക്കറി കിറ്റ് വിതരണം; വീണ്ടും ലോക്ഡൗണ്‍ ലംഘിച്ച് ബിന്ദു കൃഷ്ണ

കൊല്ലം: പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്യാനെന്ന വ്യാജേന ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ വീണ്ടും ലോക്ഡൗണ്‍ ലംഘനം. മങ്ങാട്, കരിക്കോട്, മേക്കണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ആളുകളെ സംഘടിപ്പിച്ച ശേഷം ആളുകളെ കൂട്ടം കൂട്ടിയായിരുന്നു കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം.

ജില്ലാ പ്രസിഡന്റ് ബിന്ദുകൃഷ്ണയും മണ്ഡലം പ്രസിഡന്റ് മദനന്‍ പിള്ളയുടേയും നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെയുള്ളവരും സംഘം ചേര്‍ന്ന്, മലക്കറി കിറ്റുകള്‍ വിതരണം ചെയ്യാനെന്ന വ്യജേനയാണ് ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്.

കൊറോണാ ഭീതിയില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ നീയമവിരുദ്ധമായ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം മങ്ങാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസില്‍ പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News