പൂനെയില്‍ കോവിഡ് ബാധിച്ച് നഴ്സ് മരിച്ചു

മുംബൈ: പൂനെയിലെ ഒരു സ്വകാര്യാശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ആയിരുന്ന കോമള്‍ മിശ്രയാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഡ്യൂട്ടിയില്‍ നിന്ന് കോവിഡ് ബാധിച്ച ഇവര്‍ ദിവസങ്ങളായി ചികിത്സയില്‍ ആയിരുന്നുവെങ്കിലും ഇന്ന് മരിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ ആശുപത്രികളില്‍ കോവിഡ് ബാധിച്ചവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്ന പരാതികള്‍ നില നില്‍ക്കുമ്പോളാണ് പൂനെയിലെ നഴ്‌സിന്റെ മരണം ആശങ്ക പടര്‍ത്തുന്നത്.

സ്വകാര്യ സുരക്ഷാ ഉപകരണങ്ങള്‍ പോലും നല്‍കാതെയാണ് പല ആശുപത്രികളിലും ജീവനക്കാരെ നിര്‍ബന്ധമായി ജോലി ചെയ്യിപ്പിക്കുന്നത്. ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച നഴ്‌സുമാരെ കൊണ്ട് പോലും ജോലി ചെയ്യിപ്പിക്കുന്നുവെന്ന വിവരങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇ മേഖലയിലെ ജോലി ചെയ്യുന്ന 70 ശതമാനത്തോളം നഴ്‌സുമാരും മലയാളികളാണ്.

മുംബൈയിലെ പല സ്വകാര്യ ആശുപത്രികളിലെ അവസ്ഥയും പരിതാപകരമാണെന്ന പരാതികളാണ് പുറത്ത് വരുന്നത്. ക്വാറന്റൈനില്‍ കഴിയുന്നതിനായി യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഡോര്‍മറ്ററിയിലാണ് ഇവരെയൊക്കെ കൂട്ടത്തോടെ താമസിപ്പിച്ചിരിക്കുന്നതെന്നാണ് പലരും പരാതി പറയുന്നത്. ഇവര്‍ക്ക് കൃത്യമായി ഭക്ഷണം നല്‍കാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.

കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് മെഡിക്കല്‍ ടെസ്റ്റ് റിസല്‍റ്റ് പോലും കൈമാറാന്‍ മാനേജ്‌മെന്റ് തയാറാകുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു. ഇതെല്ലം പരാതിപ്പെടാന്‍ തുടങ്ങിയാല്‍ ജോലിയില്‍ നിന്നും പിരിച്ചു വിടുമെന്ന ഭീഷണിയാണ് നേരിടേണ്ടി വരുന്നത്. പലരും രഹസ്യമായാണ് എങ്ങിനെയും രക്ഷിക്കണമെന്ന് പറഞ്ഞു ഫോണിലൂടെ ദുരിത കഥകള്‍ പങ്കു വയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News