മജീദിന്റെ അവയവങ്ങള്‍ ഇനി ആറുപേര്‍ക്ക് ജീവന്‍ നല്‍കും

ലോക്ക് ഡൗണ്‍ കാലത്ത് മറ്റൊരു അവയവദാനം കൂടി. വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്ക്ക മരണം സംഭവിച്ച് മജീദിന്‍റെ അവയവങ്ങളാണ് ദാനം ചെയ്തത്.

ആറു പേര്‍ക്കാണ് മജീദിന്‍റെ അവയവങ്ങള്‍ ജീവന്‍ പകരുക. ക‍ഴിഞ്ഞ പതിനാറാം തിയതിയാണ് മജീദിന് വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്ക്ക

ആകസ്മികമായി ഈ മാസം പതിനാറിന്‍ തിരുവനന്തപുരത്തു വച്ചുണ്ടായ വാഹനാപകടത്തിലാണ് മജീദിന് മസ്തിഷ്കമരണം സംഭവിച്ചത്.

മസ്തിഷ്ക മരണത്തെ തുടര്‍ന്ന് അവയവദാനം നടത്താന്‍ ബന്ധുക്കള്‍ സമതമറിയിക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ മജീദ് മത്സഫെഡ് ഡയറക്ടര്‍ ബോര്‍ഡംഗമാണ്. ഔദ്യോഗിക ആവശ്യത്തിനായിരുന്നു അദ്ദേഹം തിരുവനന്തപുരത്തെത്തിയത്

ഗവണ്‍മെന്‍റ് കണ്ണാശുപത്രിയിലെ രോഗിക്കാണ് മജീദിന്‍രെ കണ്ണുകള്‍ കാ‍ഴ്ച പകരുക. വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും കരള്‍ എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും ഹൃദയ വാല്‍വുകള്‍ ശ്രീ ചിത്രയിലെ രോഗിക്കും നല്‍കും. ആറു പേര്‍ക്കായിരിക്കും മജീദ് അവയവങ്ങള്‍ ജീവന്‍ പകരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here