വൈറസ് മനുഷ്യ നിര്‍മിതമെന്ന വാദം തള്ളി ലോകാരോഗ്യ സംഘടന; രോഗം പടര്‍ന്നത് വവ്വാലുകളില്‍ നിന്ന്

ലോകത്താകെ പടര്‍ന്നുപിടിക്കുന്ന, ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസിന്റെ മനുഷ്യരിലേക്കുള്ള വ്യാപനം വവ്വാലുകളില്‍ നിന്നാണെന്ന് ലോകാര്യോഗ്യ സംഘടന.

വുഹാനിലേക്ക് വൈറസ് വ്യാപിച്ചത് വവ്വാലുകളില്‍ നിന്നാണെന്ന് ലോകാര്യോഗ്യ സംഘടന സ്ഥിരീകരിച്ചു.

അതേസമയം വൈറസ് മനുഷ്യ നിര്‍മിതമാണെന്നും വുഹാനിലെ ലാബുകളില്‍ നിര്‍മ്മിച്ചതാണെന്നുമുള്ള വാദം ലോകാരോഗ്യ സംഘടന തള്ളി.

വൈറസ് ചൈനീസ് നിര്‍മിതമാണെന്ന വാദമുന്നയിച്ച് അമേരിക്ക ഉള്‍പ്പെടെ നേരത്തെ രംഗത്തെത്തിയിരുന്നു.

കൊറോണ വൈറസ് ജൈവായുധമാണെന്നും വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നിര്‍മിച്ചതാണെന്നുമുള്ള വാദം ഇതോടെ പൊളിയുകയാണെന്നും, അഭ്യൂഹങ്ങളിലല്ല ശാസ്ത്രീയ ബോധ്യങ്ങളിലാണ് ജനങ്ങള്‍ വിശ്വസിക്കേണ്ടതെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News