കൊറോണ വൈറസ് വാക്സിനുകളുടെ ക്ലിനിക്കൽ ട്രയലുകൾ വ്യാഴാഴ്ച മുതൽ ആളുകളിൽ പരീക്ഷിച്ചു തുടങ്ങുമെന്ന് യുക്കെയുടെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു.
കോവിഡ് 19 വാക്സിൻ വികസിപ്പിച്ചെടുക്കുന്നത് ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ്, ഇതിനു 80% വിജയസാധ്യതയുണ്ടെന്നാണ് കരുതുന്നത്.
ട്രയൽ ആരംഭിക്കുമ്പോൾ തന്നെ ഓക്സ്ഫോർഡിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് ടീം ഉത്പാദനം ആരംഭിക്കുകയാണ്, സെപ്റ്റംബറോടെ ഒരു ദശലക്ഷം ഡോസുകൾ തയ്യാറാക്കുകയാണ് ലക്ഷ്യം.
വർഷങ്ങൾകൊണ്ട് കൈവരിക്കേണ്ട ഒരു നേട്ടമാണ് ഇത്രയും വേഗത്തിൽ യൂക്കെ കൈവരിച്ചിരിക്കുന്നത് എന്ന് മാറ്റ് ഹാൻകോക് പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here