കൊറോണ: സംസ്ഥാനത്ത് കൂടുതല്‍ രോഗികള്‍ കണ്ണൂരില്‍; കടുത്ത നിയന്ത്രണങ്ങളിലേക്ക് ജില്ല

സംസ്ഥാനത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ്‌ രോഗികൾ ഉള്ള കണ്ണൂർ ജില്ലയിൽ കനത്ത ജാഗ്രത. 104 പേർക്കാണ് കണ്ണൂരിൽ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

മാർച്ച് 12 ന് ശേഷം നാട്ടിൽ എത്തിയ മുഴുവൻ പ്രവാസികളുടെയും പ്രാഥമിക സമ്പർക്കത്തിൽ ഉള്ളവരുടെയും ശ്രവ പരിശോധന നടത്തും.

ചൊവ്വാഴ്ച സംസ്ഥാനത്ത് കോവിഡ്‌ 19 സ്ഥിരീകരിച്ച 19 പേരിൽ 10 പേർ കണ്ണൂർ ജില്ലക്കാരാണ്. ഇതിൽ 9 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരും ഒരാൾക്ക് സമ്പർക്കത്തിലൂടെയും രോഗം പകർന്നു.

10 പേരും ഏപ്രിൽ 18 നാണ് ശ്രവ പരിശോധനയ്ക്ക് വിധേയരായത്. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ്‌ ബാദിതരുള്ള ജില്ലയായി കണ്ണൂർ മാറി.

ജില്ലയിൽ 104 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 49 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 55 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.

ജില്ലയിൽ പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ തുടരുകയാണ്. പൊലീസ് വാഹന പരിശോധ ശക്തമാക്കി.

ഹോട്ട് സ്പോട്ടുകൾ സീൽ ചെയ്തു.അവശ്യ സാധനങ്ങൾ പോലീസ് തന്നെ വീടുകളിൽ എത്തിച്ച് നൽകും. അനാവശ്യമായി പുറത്തിറങ്ങുന്നവരെ ക്വാറന്റയിൻ കേന്ദ്രത്തിലേക്ക് മാറ്റും. ചൊവ്വാഴ്ച ന്യൂ മാഹി മസ്ജിദിൽ നമസ്കാര്യത്തിന് എത്തിയ നാല് പേരെ ക്വാറന്റയിൻ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here