സാലറി ചലഞ്ചില്‍ തീരുമാനമായി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 30 ദിവസത്തെ ശമ്പളം പിന്നീട്; മന്ത്രിമാരുടെ ശമ്പളം 30 ശതമാനം പിടിക്കും

സർക്കാർ ജീവനക്കാർക്ക് അധികഭാരമേൽപ്പിക്കാതെ ശമ്പളം പിടിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. പ്രതിമാസം ആറു ദിവസത്തെ ശമ്പളം അഞ്ച് മാസത്തേയ്ക്കാണ് ഡെഫർ ചെയ്യുക. സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ ജീവനക്കാർക്ക് തുക തിരികെ നൽകും.

20,000 രൂപയിൽ താ‍ഴെ ശമ്പളമുള്ള ലാസ്റ്റ് ഗ്രേഡ്, പാർട് ടൈം ജീവനക്കാർക്ക് ഇളവുണ്ട്. മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ശമ്പളത്തിന്‍റെ 30 ശതമാനം ഒരു വർഷത്തെയ്ക്ക് പിടിക്കാനും തീരുമാനിച്ചു.

പ്രളയകാലത്ത് നടപ്പാക്കിയ സാലറി ചലഞ്ച് മാതൃക നിലവിൽ ഫലപ്രദമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ സർക്കാർ തീരുമാനം. സർക്കാർ ജീവനക്കാരിൽ നിന്നും പ്രതിമാസം ആറ് ദിവസത്തെ ശമ്പളം പിടിക്കും.

ഇത് അഞ്ച് മാസം തുടരും. ഡെഫർ ചെയ്യുന്ന രീതിയിലാണ് തുക ഇൗടാക്കുക. സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് ഈ തുക ജീവനക്കാർക്ക് തിരികെനൽകും. 20,000 രൂപയിൽ താ‍ഴെ ശമ്പളം വാങ്ങുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ, പാർട് ടൈം – കൺണ്ടിജന്‍റ് ജീവനക്കാർ എന്നിവർക്ക് ഇളവുണ്ട്. ഇവർക്ക് താൽപര്യമുണ്ടെങ്കിൽ പണം നൽകിയാൽ മതി.

മന്ത്രിമാരുടെ പ്രതിമാസ ശമ്പളത്തിൽ നിന്നും 30 ശതമാനം പിടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒരു വർഷത്തെയ്ക്കാകും പിടിക്കുക. ഇത് എം എൽ എമാർ, ബോർഡ് – കോർപറേഷൻ ചെയർമാൻമാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവർക്കും ബാധകമാണ്.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന് അടിയന്തിര സാമ്പത്തിക സഹായമാണ് വേണ്ടത്. ഈ സാഹചര്യത്തിൽ കൂടുതല്‍ മാസം എടുത്തുള്ള ശമ്പളം പിടിക്കല്‍ ഗുണം ചെയ്യില്ല എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് സര്‍ക്കാര്‍ തീരുമാനം‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News