തിരിച്ചറിയുക, മലയാളി ക്ലബിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്ന കാവി മുഖം; ഉദ്ദേശ്യ ലക്ഷ്യം തിരിച്ചറിഞ്ഞ് എക്‌സിറ്റ് അടിച്ച് നിരവധി പേര്‍

തൃശൂര്‍: മലയാളികളുടെ പുതിയ കൂട്ടായ്മ എന്ന പേരില്‍ പെട്ടന്ന് ഒരു ദിവസമാണ് ദി മലയാളി ക്ലബ് എന്ന ടിഎംസി രൂപികരിക്കപ്പെടുന്നത്. ആളുകള്‍ കൂട്ടമായി ഗ്രൂപ്പില്‍ ആഡ് ചെയ്യപ്പെട്ടു. ഗ്രൂപ്പില്‍ അംഗങ്ങള്‍ ആയവര്‍ കൂടുതല്‍ പേരെ ഗ്രൂപ്പിലേക്ക് ഇന്‍വൈറ്റ് ചെയ്തു. അംഗങ്ങളുടെ ഇന്‍ട്രോകള്‍ ഗ്രൂപ്പില്‍ നിറഞ്ഞു.

അപ്പോഴും ആരാണ് എവിടെ നിന്നാണ് ഗ്രൂപ്പ് നിയന്ത്രിക്കപ്പെടുന്നത് എന്ന കാര്യത്തില്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പോലും കാര്യമായ ധാരണ ഇല്ലായിരുന്നു എന്നതാണ് വാസ്തവം. ലോക്ഡൗണ്‍ കാലത്ത് ഫേസ്ബുക്കില്‍ മലയാളികളുടെ പുതിയ കൂട്ടായ്മ എന്ന ഹാഷ്ടാഗില്‍ രൂപീകരിച്ച ഗ്രൂപ്പ് സത്യത്തില്‍ മലയാളിക്ക് കൂട്ട് കൂടാന്‍ പറ്റിയ ഇടമാണോ എന്ന ചോദ്യത്തിന് അല്ല എന്നാണ് ഉത്തരം.

കാര്യം വളരെ സിംപിള്‍ ആണ്. ടിഎംസി ഗ്രൂപ്പ് അഡ്മിന്‍സ് ആന്‍ഡ് മോഡറേറ്റര്‍ എടുക്കുക. അതില്‍ ഓരോ പ്രൊഫൈലിലും വ്യൂ ദി മെയിന്‍ പ്രൊഫൈല്‍ കൊടുക്കുക. അപ്പോള്‍ കാണാം മലയാളി ക്ലബ് അഡ്മിന്‍സിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്ന കാവി മുഖം.

കേരളീയ പൊതു ഇടങ്ങളില്‍ നിന്ന് തിരസ്‌കരിക്കപ്പെട്ട ആര്‍എസ്എസ് തന്ത്രമാണ് ഈ ലോക്ഡൗണ്‍ കാലത്തെ ഇങ്ങനെയൊരു കൂട്ടായ്മയുടെ മറവിലെ കാവി കയറ്റുമതി. മലയാളി എന്ന ലേബല്‍ ഒട്ടിച്ച് സംഘം വളര്‍ത്താന്‍ ഇറങ്ങിയിരിക്കുന്ന ഗ്രൂപ്പിന്റെ ഉദ്ദേശ്യ ലക്ഷ്യം തിരിച്ചറിഞ്ഞ നിരവധി പേരാണ് ഗ്രൂപ്പില്‍ നിന്ന് ഇപ്പോള്‍ എക്‌സിറ്റ് അടിക്കുന്നത്.

നമ്മുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വ്യക്തി വിവരങ്ങള്‍ ഒരു പ്രതേക താല്പര്യമുള്ള കൂട്ടരുടെ കൈയ്യില്‍ കിട്ടിയാല്‍ പിന്നെ എന്താകുമെന്ന് ഊഹിക്കാം. സോഷ്യല്‍ മീഡിയയില്‍ ഗീബല്‍സ് തന്ത്രം നടപ്പിലാക്കുന്ന ബിജെപി ഐ.ടി സെല്ലിന് മലയാളികള്‍ ഇങ്ങനെ എല്ലാം കൈപ്പിടിയില്‍ കൊണ്ട് കൊടുക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നവര്‍ ഫേസ്ബുക്കില്‍ തന്നെ നിരവധിയാണ്.

ബിജെപി ഐ.ടി സെല്‍ കുഴിച്ച കുഴിയില്‍ വീണ് ഗ്രൂപ്പില്‍ അംഗങ്ങളായി പോയ പല പ്രമുഖരും ഗ്രൂപ്പ് വിട്ടു. ബിജെപിയുടെ ഇത്തരം ഒളിച്ചു കളികള്‍ ഇനിയും സോഷ്യല്‍ മീഡിയ കാണാന്‍ ഇരിക്കുന്നതെ ഉള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News