പെട്രോള്‍-ഡീസല്‍ വിലയില്‍ അമിത ലാഭം കൊയ്ത് കേന്ദ്രം; ദുരിത കാലത്ത് ലാഭം കൊയ്യുകയാണ് കേന്ദ്രമെന്ന് സീതാറാം യെച്ചൂരി

പെട്രോള്‍-ഡീസല്‍ വിലയില്‍ അമിത ലാഭം കൊയ്ത് കേന്ദ്ര സര്‍ക്കാര്‍. ചരിത്രത്തിലാദ്യമായി യു.എസ് ക്രൂഡ് ഓയില്‍ വില മൈനസിലേയ്ക്ക് കൂപ്പ് കുത്തിയിട്ടും ഇന്ത്യയില്‍ വില കുറയുന്നില്ല.

കേന്ദ്ര സര്‍ക്കാര്‍ എണ്ണ വില എണ്‍പത് ശതമാനമെങ്കിലും കുറയ്ക്കണമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധന്‍ രഘുറാം രാജന്‍ ആവിശ്യപ്പെട്ടു. ജനങ്ങളുടെ ദുരിത കാലത്ത് ലാഭം കൊയ്യുകയാണ് കേന്ദ്രമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ആവിശ്യക്കാര്‍ കുറഞ്ഞതോടെ വന്‍ വില ഇടിവാണ് അസംസ്‌കൃത എണ്ണയിലുണ്ടായത്. അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വില ഏവരേയും അത്ഭുതപ്പെടുത്തി കൊണ്ട് മൈനസിലേയ്ക്ക് കൂപ്പ് കുത്തി. ഒരു ബാരല്‍ വില്‍ക്കാന്‍ തുക ഉപഭോക്താവിന് നല്‍കേണ്ട അവസ്ഥ.

ഇന്ത്യ എണ്ണയ്ക്കായി ഏറ്റവും കൂടുതല്‍ ആശ്രിയിക്കുന്ന ഒമാന്‍, ദുബൈ തുടങ്ങിയ ഗള്‍ഫ് മേഖലകളില്‍ നിന്നുള്ള ബ്രെന്റ് ക്രൂഡ് ഓയിലിന് കഴിഞ്ഞ കുറേ ദിവസങ്ങളായി 20 ഡോളറിന് താഴെയാണ് വില. ഈ വര്‍ഷം ഇത് വരെ 60 ശതമാനം ഇടിഞ്ഞു. എന്നിട്ടും ഇന്ത്യയില്‍ മാര്‍ച്ച് 16ന് ശേഷം വിലയില്‍ മാറ്റമില്ല. ഇത് വരെ വിലയില്‍ വരുത്തിയ മാറ്റം പരിശോധിച്ചാല്‍ പെട്രോളിന് 8.5 ശതമാനവും ഡീസലിന് പത്ത് ശതമാനവും മാത്രമേ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടുള്ളു. ഉയര്‍ന്ന എക്സൈസ് ഡ്യൂട്ടിയുടെ ലാഭം കുറയുന്നതിനോട് ധനകാര്യമന്ത്രാലയം താല്‍പര്യപ്പെടുന്നില്ല.

നിലവില്‍ രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 69 രൂപ 59 പൈസ നല്‍കണം. മൂബൈയില്‍ 77 രൂപ. എണ്ണ വില അന്താരാഷ്ട്ര വിപണിയില്‍ 140 രൂപയായിരുന്ന കാലത്തും യുപിഎ സര്‍ക്കാര്‍ 80 രൂപയ്ക്ക് രാജ്യത്ത് പെട്രോല്‍ നല്‍കിയെന്ന് ചൂണ്ടികാട്ടിയ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധന്‍ രഘുറാം രാജന്‍ രംഗത്ത് എത്തി. അന്താരാഷ്ട്ര വിപണിയിലെ വില ഇടിവിന് ആനുപാതകമായിഇന്ത്യയില്‍ എണ്‍പത് ശതമാനം വില കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് രഘുറാം രാജന്‍ ആവിശ്യപ്പെട്ടു.

വില കുറയ്ക്കാതെ ലഭിക്കുന്ന ലാഭം അരോഗ്യ പരിപാലനത്തിനും വിദ്യാഭ്യാസത്തിനും ഉപയോഗിക്കണമെന്നും അദേഹം നിര്‍ദേശിച്ചു. അന്താരാഷ്ട്ര വിപണിയില്‍ വില കൂപ്പ് കുത്തിയിട്ടും പെട്രോള്‍-ഡീഡല്‍-ഗ്യാസ് വില കുറയ്ക്കാത്തത് ന്യായീകരിക്കാനാവില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു. ലോക് ഡൗണ്‍ കാലത്ത് ജനത്തിന് വേണ്ടത് ആശ്വാസ നടപടികളാണ്. അല്ലാതെ ദുരിത കാലത്ത് ലാഭം കൊയ്യരുതെന്നും യെച്ചൂരി ആവിശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here