നന്മവറ്റാത്ത കേരളത്തിന്റെ നേര്‍ക്കാഴ്ച; മാതൃകയായി കശുവണ്ടി തൊഴിലാളി ലളിതമ്മ

നന്മവറ്റാത്ത കേരളത്തിന്റെ നേര്‍ക്കാഴ്ചയാവുകയാണ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാടിന്റെ നാനാഭാഗത്ത് നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തുന്ന സംഭാവനകള്‍.

തങ്ങളാല്‍ കഴിയുന്ന സഹായവുമായി കേരളത്തിന്റെ കൈപിടിക്കാന്‍ പ്രായഭേദമില്ലാതെയാണ് ജനം അണിനിരക്കുന്നത്. അവരില്‍ കശുവണ്ടി തൊഴിലാളി ലളിതമ്മയെ പോലുള്ള ചിലരെ മുഖ്യമന്ത്രി തന്നെ തന്റെ വാര്‍ത്താ സമ്മേളനത്തിലൂടെ പരിചയപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കൈയിലുള്ള കുറച്ചുപണം എങ്ങനെ കൈമാറുമെന്ന് ആലോചിച്ച ലളിതമ്മ ഒടുവില്‍ പോലീസിന്റെ സഹായത്തോടെയാണ് തുക കൈമാറിയത്. പട്രോളിങ്ങിനിറങ്ങിയ പോലീസ് വണ്ടി തടഞ്ഞുനിര്‍ത്തി ‘സാറേ, എനിക്ക് മുഖ്യമന്ത്രിയുടെ സഹായനിധിയിലേക്ക് സംഭാവന നല്‍കണം’ എന്നുപറഞ്ഞ് പോലീസിന്റെ കൈവശം 5101 രൂപ അവര്‍ ഏല്‍പ്പിക്കുകയായിരുന്നു.

സി.ഐ കഴിഞ്ഞ ദിവസം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി മുഖ്യമന്ത്രി തന്നെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News