മുംബൈ വസായ് വെസ്റ്റിൽ സുയോഗ് നഗറിലെ ഡോംസ് പാർക്ക് നിവാസിയും ടൈംസ് ഓഫ് ഇന്ത്യ എഡിറ്റോറിയൽ ഗ്രാഫിക്സ് ഡിപ്പാർട്മെന്റ് സ്റ്റാഫുമായ കെ എം നാരായണന്റെയും ബിന്ദു നാരായണന്റെയും പുത്രൻ ഹരീഷ് നാരായണൻ (20) മരണമടഞ്ഞു.
ബികോം വിദ്യാർത്ഥിയായ ഹരീഷ് ഖാർഘർ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ക്യാൻസർ രോഗത്തിന് ചികിത്സയിലിരിക്കെ മരണമടഞ്ഞ ഹരീഷിന്റെ മൃതദേഹം നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖാർഘറിൽ തന്നെ സംസ്കരിക്കും.
ഹരീഷിന്റെ ചികിത്സാർത്ഥം കുടുംബം കുറച്ചു നാളുകളായി ഖാർഘർ സെക്ടർ 35ൽ ഗോകുൽ ധാമിലാണ് താമസിക്കുന്നത്.
ഹരിത നാരായണൻ സഹോദരിയാണ്. അവസാനമായി ഒരു നോക്ക് കാണുവാൻ കഴിയാത്ത ദുഖത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും സഹപാടികളുമെല്ലാം.
ശവസംസ്‌കാരം ഖാർഘർ ശ്‌മശാനത്തിൽ ഖാർഘർ കേരളസമാജം പ്രവർത്തകരുടെ സഹായത്തോടെ നടക്കും

Get real time update about this post categories directly on your device, subscribe now.