ഇത് മാതൃക; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ സംഭാവന നൽകി കുടുംബം

യുവജന കമ്മീഷന്‍റെ സഹായത്തിന് പകരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി കുടുംബം. മരുന്നുമായി യുവജനക്ഷേമ ബോർഡംഗങ്ങൾ എത്തിയപ്പോഴാണ് കുടുംബം പെൻഷൻ സംഭാവന നൽകിയത്.

ലോക്ക് ഡൗൺകാലത്ത് അവശ്യക്കാരിലേക്ക് മരുന്നുകൾ എത്തിക്കുന്ന തിരക്കിലാണ് യുവജന കമ്മീഷൻ. തിരുവനന്തപുരത്തുള്ള വീട്ടിൽ മരുന്നെത്തിച്ചു നൽകിയപ്പോഴാണ് കുടുംബാഗം ഒരു മാസത്തെ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

മരുന്നാവശ്യപ്പെട്ടതിനെ തുടർന്ന് യുവജന കമ്മീഷന്‍ ആർ സി സി യിൽ നിന്നും മരുന്നു വാങ്ങിച്ചുനൽകുകയായിരുന്നു.  മരുന്നുവിതരണത്തിനായി വട്ടിയൂർക്കാവ് എം. എൽ. എ വി.കെ പ്രശാന്ത് വീട്ടിലെത്തിയിരുന്നു

ആർ സി സി യിൽ നിന്നും മരുന്നുകൾ സംസ്ഥാനത്തെമ്പാടും എത്തിക്കാൻ വിപുലമായ സംവിധാനമാണ് യുവജനകമ്മീഷനും ഫയർ ഫോഴ്‌സും ചേർന്നൊരുക്കിയത്. കേരള സംസ്ഥാന യുവജനകമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമും ഫയർ ഫോഴ്സ് മേധാവി ഹേമചന്ദ്രനും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു.

ഫയർഫോഴ്സിൻ്റെ സഹകരണത്തോടെയും യുവജനക്കമ്മീഷൻ മരുന്നുകൾ ആവശ്യക്കാരിലേക്കെത്തിക്കുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News