പ്രതിപക്ഷ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് കോടിയേരി; കെട്ടുകഥകള്‍ ജനം തിരിച്ചറിയും; മുഖ്യമന്ത്രിയെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ജനങ്ങള്‍ വിശ്വസിക്കാത്തത് കൊണ്ടാണ് അദ്ദേഹത്തിന്റെ കുടുംബത്തെ വലിച്ചിഴക്കുന്നത്

തിരുവനന്തപുരം: പ്രതിപക്ഷമുയര്‍ത്തുന്ന ആരോപണങ്ങളെ രാഷ്ട്രീയപരമായി നേരിടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പ്രതിപക്ഷത്തിന്റേത് അടിസ്ഥാനമില്ലാത്ത ആരോപണമാണ്. സര്‍ക്കാരിനെ വക്രീകരിച്ച് കാണിക്കാനാണ് ശ്രമിക്കുന്നത്. വാര്‍ത്തക്ക് ശ്രദ്ധ കൂട്ടാന്‍ മുഖ്യമന്ത്രിയുടെ കുടുംബത്തെ പോലും വലിച്ചിഴയ്ക്കുന്നുവെന്നും കോടിയേരി കൈരളി ന്യൂസിനോട് പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ബഹുദൂരം മുന്നിലേക്ക് പോയത് കണ്ട പ്രതിപക്ഷം മനോവിഷമം കൊണ്ടാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത്. ആശയകുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടും. പ്രതിപക്ഷത്തിന്റെ ഈ കെട്ടുകഥ ജനങ്ങള്‍ തിരിച്ചറിയുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാരിനെ വക്രീകരിച്ച് കാണിക്കാന്‍ മുഖ്യമന്ത്രിയെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് കരുതിയാണ് അദ്ദേഹത്തിന്റെ കുടുംബത്തെപോലും വലിച്ചിഴക്കുന്നത്. സ്വന്തം നേതാക്കളെ പോലും വെറുതെ വിടാത്ത കോണ്‍ഗ്രസുകാര്‍ വാര്‍ത്തകള്‍ സഷ്ടിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News