പ്രതിസന്ധി തുടര്‍ന്നാല്‍ ഭക്ഷ്യസ്ഥിതി മാറും; കൃഷി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൃഷി വര്‍ധിപ്പിക്കാന്‍ ആഹ്വാനം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോരുത്തരും, പ്രത്യേകിച്ച് യുവാക്കള്‍ ഈ രംഗത്തേക്ക് കടന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ ഭക്ഷ്യസ്ഥിതി ഭദ്രമാണെങ്കിലും, പ്രതിസന്ധി തുടര്‍ന്നാലുണ്ടാകുന്ന ബുദ്ധിമുട്ട് മുന്‍കൂട്ടി കാണണം.

ഒരു ഘട്ടം കഴിഞ്ഞ് ഈ മഹാമാരിയുടെ ഒരു സംഹാരമുഖം രാജ്യത്തും ലോകത്തും കൂടുതല്‍ രൗദ്രഭാവത്തോടെ പ്രകടിപ്പിക്കുന്ന അവസ്ഥ വന്നാല്‍ നാം അതിനേയും നേരിടേണ്ടവരാണല്ലോ. അന്ന് നാം കരഞ്ഞിരുന്നിട്ട് കാര്യമില്ല. ഇപ്പോള്‍ മുതലേ നാം അതുമായി ബന്ധപ്പെട്ട കരുതല്‍ നടപടികളിലേക്ക് നീങ്ങേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാടും രാജ്യവും ലോകവും സ്തംഭിച്ചിരിക്കുന്നു. ഇതുണ്ടാക്കുന്ന പ്രത്യാഘാതം വരും നാളുകളില്‍ വലുതായിരിക്കും.

നമ്മുടെ സംസ്ഥാനം പല കാര്യങ്ങളിലും മറ്റ് പ്രദേശങ്ങളെ ആശ്രയിക്കുന്നവരാണ്. അതിന് മാറ്റമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണതയില്‍ എത്തിയിട്ടില്ല. നമുക്ക് ആവശ്യമായ മുഴുവന്‍ ഭക്ഷ്യധാന്യങ്ങളും ഇവിടെ തന്നെ ഉല്‍പാദിപ്പിക്കുന്നതിന് വലിയ പരിമിതിയുണ്ടെന്ന് നമുക്കറിയാം. പക്ഷേ, നമ്മുടെ നാടിന്റെ പ്രത്യേകത ഉള്‍ക്കൊണ്ടുകൊണ്ട് ഈ മഹാമാരിയുടെ രൗദ്രഭാവം ശരിയായ രീതിയില്‍ തന്നെ മനസ്സിലാക്കികൊണ്ട് അതിനെ നേരിടാനുള്ള കരുതല്‍ നടപടികളിലേക്ക് ഇപ്പോള്‍ തന്നെ കടക്കേണ്ടതായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News