നുണക്കോട്ട കെട്ടി ട്രംപ്; പൊളിച്ചടുക്കി അമേരിക്കന്‍ വാര്‍ത്ത ഏജന്‍സി

നുണകള്‍ പടച്ചുവിടുന്ന ഭരണാധികാരികളില്‍ മുന്‍പന്തിയിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അധികാരത്തിലെത്തി രണ്ടു വര്‍ഷത്തിനിടെ ട്രംപ് 8000 തവണ നുണ പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡ് കാലത്തും ഇതിന് മാറ്റമില്ല. അത്തരം നുണകള്‍ വിശകലനം ചെയ്യുകയാണ് അമേരിക്കന്‍ വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റ് പ്രസ്(എപി).

എന്തൊക്കെയാണ് ട്രംപിന്റെ വിഖ്യാത നുണകളെന്ന് നോക്കാം. ചൈനയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമേരിക്കയിലെ മരണസംഖ്യയെക്കാള്‍ അധികമാണെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍, ചൈനയില്‍ കോവിഡ് ബാധിച്ച് 4600 പേരാണ് മരിച്ചത്. അമേരിക്കയില്‍ 42000 കടന്നു.

കണക്ക് എവിടെനിന്നെന്ന് വെളിപ്പെടുത്താതെയാണ് ട്രംപിന്റെ ആരോപണം. ലോകാരോഗ്യ സംഘടനയ്ക്ക് ചൈനാ പക്ഷപാതമാണെന്നും അതിനാലാണ് താന്‍ സംഘടനയ്ക്കുള്ള പണം വെട്ടിക്കുറച്ചതെന്നുമാണ് ട്രംപിന്റെ വാദം. എന്നാല്‍, ട്രംപ് തന്നെ ചൈനയുടെ കോവിഡ് പ്രതിരോധത്തെ അഭിനന്ദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News