എഫ്സിഐ ഗോഡൗണുകളിലെ അധിക ഭക്ഷ്യധാന്യം എഥനോള്‍ നിര്‍മാണത്തിന് കേന്ദ്രം വിട്ടുനല്‍കുന്നു. അടച്ചിടല്‍കാലത്ത് കോടിക്കണക്കിനാളുകള്‍ പട്ടിണികിടക്കുമ്പോഴാണ് അരിയും ഗോതമ്പും വ്യവസായ ആവശ്യത്തിന് കൈമാറുന്നത്. ദരിദ്രര്‍ക്ക് ഭക്ഷ്യധാന്യം സൗജന്യനിരക്കില്‍ വിതരണംചെയ്യണമെന്ന ആവശ്യം നിരാകരിച്ചാണ് നടപടി. കാലിത്തീറ്റയുണ്ടാക്കി കയറ്റുമതിചെയ്യാന്‍ ഭക്ഷ്യധാന്യം മറിച്ചുവിറ്റതിനുപിന്നാലെയാണിത്.
ദേശീയ ജൈവഇന്ധന ഏകോപനസമിതി(എന്‍ബിസിസി) യോഗമാണ് തീരുമാനമെടുത്തതെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. ആറ് കോടി ടണ്‍ ഭക്ഷ്യധാന്യം കെട്ടിക്കിടക്കുന്നു. എഫ്‌സിഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന് കത്ത് നല്‍കിയിരുന്നു. ഏപ്രിലില്‍ കരുതല്‍ ശേഖരമായി വേണ്ടത് 2.1 കോടി ടണ്ണാണ്.
റാബി വിളവെടുപ്പ് വഴി 10 കോടി ടണ്‍ ലഭിക്കുമെന്നാണ് നിഗമനം. എത്രത്തോളം മറിച്ചുവില്‍ക്കുമെന്ന് വ്യക്തമാക്കുന്നില്ല. എഥനോള്‍ നിര്‍മിച്ച് ആള്‍ക്കഹോള്‍ അധിഷ്ഠിത അണുനാശിനിയും ജൈവഇന്ധനവും ഉല്‍പ്പാദിപ്പിക്കുമെന്നാണ് വിശദീകരണം.
Get real time update about this post categories directly on your device, subscribe now.