ലോക ഭൗമദിനത്തില്‍ കൃഷിചെയ്ത് സി പി ഐ എം; ക്യാമ്പെയിന് തുടക്കമിട്ട് മുഖ്യമന്ത്രി

ലോക ഭൗമദിനമായ ഇന്ന് കൃഷിചെയ്ത് സി പി ഐ എം. സി പി ഐ എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് എല്ലാ പാർട്ടി അംഗങ്ങളുടേയും അനുഭാവികളുടേയും വീടുകളിൽ വിവിധ വിളകൾ കൃഷിചെയ്തത്.

ലോക്ക് ഡൗണ്‍സമയത്ത് വീടുകളിൽ പച്ചക്കറി കൃഷി നടത്തണമെന്ന് മുഖ്യമന്ത്രിയും നേരത്തെ അഭ്യർത്ഥിച്ചിരുന്നു. കേരളത്തെ കാർഷിക മേഖലയിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സി പി ഐ എം സംസ്ഥാന കമ്മിറ്റി ഇത്തരമൊരു ക്യാമ്പയിൻ സംഘടിപ്പിച്ചത്.

ക്ലിഫ് ഹൗസ് പരിസരത്ത് മുഖ്യമന്ത്രി കുടുംബസമേതം മരിച്ചിനിയും പച്ചകറി തൈകളും നട്ടു ക്യാമ്പയിന് തുടക്കമിട്ടു. സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുടുംബസമേതമാണ്ക്യാമ്പയിന്‍റെ ഭാഗമായത്.

സി പി ഐ എം ന്‍റെ പ്രവർത്തനം മാതൃകാപരമായി എല്ലാവരും ഏറ്റെടുക്കണമെന്നും കേരളം സമ്പൂർണ കാർഷിക സംസ്ഥാന മായി മറണമെന്നും കോടിയേരി പറഞ്ഞു.

സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായയ എസ് രാമചന്ദ്രൻ പിള്ള,എം എ ബേബി.സംസ്ഥാന നേതാക്കൾളായ എം വി ഗോവിന്ദൻ മാസ്റ്റർ.പി രാജീവ്.കെ എൻ ബാലഗോപാൽ എന്നിവർ ഏ കെ ജി സെന്‍റർ പരിസരത്ത് പച്ചക്കറി തൈകൾ നട്ടു.

എല്ലാ പാർട്ടി അംഗങ്ങളുടേയും അനുഭാവികളുടേയും വീടുകളിൽ വിവിധ വിളകൾ കൃഷിചെയ്തത് ക്യാമ്പയിൽ പരിപാടിയിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News