പട്ടിക വിഭാഗ മേഖലയിലെ 100% സംവരണം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി

പട്ടിക വിഭാഗ മേഖലയിലെ 100 ശതമാനം സംവരണം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി. അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് ഭരണ ഘടനാ ബഞ്ച് വിധി. പട്ടിക വിഭാഗ മേഖലയിലെ 100 ശതമാനം പട്ടിക വർഗ അധ്യാപകർക്ക് ജോലി നൽകിയ ഉത്തരവ് റദ്ദാക്കി.

ആന്ധ്രപ്രദേശ്, തെലങ്കാന സർക്കാരുകളുടെ ഉത്തരവാണ് കോടതി റദ്ദാക്കിയത്. എന്നാൽ നിലവിൽ സർക്കാരുകൾ നടത്തിയ നിയമനം കോടതി റദ്ദാക്കിയിട്ടില്ല. പകരം ഭാവിയിൽ ഈ ഉത്തരവ് നിലനിൽക്കില്ലെന്ന് വിശദമാക്കിക്കൊണ്ടാണ് വിധി.

50 ശതമാനം സംവരണം പാലിക്കാഞ്ഞതിന് ഇരു സർക്കാരുകൾക്കും കോടതി പിഴ ചുമത്തി. സംവരണ തത്വം ലംഘിച്ചതിന് മറുപടി നൽകാൻ സർക്കാരുകൾക്ക് നിർദേശം നൽകി. ജസ്റ്റിസ് അരുൺ മശ്ര അധ്യക്ഷനായ 5 അംഗ ബെഞ്ചിന്റേതാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel