നഗരത്തിലെ 150 ഓളം ആരോഗ്യ പ്രവർത്തർ രോഗബാധിതരായി ചികിത്സയിൽ കഴിയുമ്പോഴും ആശുപത്രി അധികൃതരുടെ അവഗണനയിൽ ദുരവസ്ഥയിലാണ് മലയാളികളടക്കമുള്ള നഴ്സുമാർ മുംബൈയിൽ നഴ്സുമാരുടെ ദുരവസ്ഥക്ക് പരിഹാരം തേടുവാൻ കഴിഞ്ഞിട്ടില്ല എന്നത് രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്തിന്റെ അവഗണന മനോഭാവമാണ് തുറന്ന് കാട്ടുന്നത്.
സ്വകാര്യ സുരക്ഷാ ഉപകരണങ്ങൾ പോലും നൽകാതെയാണ് പല ആശുപത്രികളിലും ജീവനക്കാരെ നിർബന്ധമായി ജോലി ചെയ്യിപ്പിക്കുന്നത്. കോവിഡ് ബാധിച്ച നഴ്സുമാരെ കൂട്ടമായി താമസിപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ സുരക്ഷിതമല്ലാത്ത ഇടങ്ങളിലുമാണെന്ന് ഇവർ പരാതിപ്പെടുന്നു. അടച്ചുറപ്പില്ലാത്ത മുറികളിൽ പുരുഷന്മാരടങ്ങുന്ന അമ്പതോളം പേരാണ് ഒരു ശുചി മുറി മാത്രമുള്ള സ്ഥലത്ത് താമസിപ്പിച്ചിരിക്കുന്നതെന്നാണ് ഇവർ പറയുന്നത്.
മുംബൈയിലെ ആശുപതികളിൽ ജോലി ചെയ്യുന്ന നഴ്‌സുമാരിൽ എൺപതു ശതമാനവും മലയാളികളാണ്. PPE പോലുള്ള പേർസണൽ സുരക്ഷാ ഉപകാരങ്ങളില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരായ നിരവധി നഴ്സുമാർക്കാണ് ഇപ്പോൾ കോവിഡ് ബാധിച്ചു ദുരിതത്തിൽ കഴിയുന്നത്
മുംബൈയിലെ പല സ്വകാര്യ ആശുപത്രികളിലെ അവസ്ഥയും പരിതാപകരമാണെന്ന പരാതികളാണ് പുറത്ത് വരുന്നത്. ക്വാറന്റൈനിൽ കഴിയുന്നതിനായി യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പല ഇടങ്ങളിലും ഡോർമറ്ററി പോലുള്ള സ്ഥലത്താണ് കൂട്ടത്തോടെ താമസിപ്പിച്ചിരിക്കുന്നത് . ഇത്തരം കേന്ദ്രങ്ങളിൽ കഴിയുന്ന രോഗികൾക്ക് കൃത്യമായി ഭക്ഷണം നൽകുന്നതിൽ പോലും വീഴ്ച വരുത്തുന്നുവെന്നാണ് പരാതികൾ
Get real time update about this post categories directly on your device, subscribe now.