സംഘികളുടെ ആ നുണപ്രചരണവും പൊളിഞ്ഞു; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ മൈക്ക് പിടിച്ചുവെച്ചുവെന്ന ആരോപണം തെറ്റ്; ചോദ്യം ഉന്നയിച്ചവര്‍ എട്ടു മാധ്യമങ്ങളുടെ പ്രതിനിധികള്‍; വീഡിയോ പുറത്തുവിട്ട് കൈരളി ന്യൂസ്

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിക്കാന്‍ അവസരം നല്‍കാതെ മൈക്ക് പിടിച്ചുവെച്ചുവെന്ന ആരോപണം തെറ്റ്. മാധ്യമ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായെന്ന പ്രചാരണവും തെറ്റാണെന്നതിനുള്ള തെളിവ് കൈരളി ന്യൂസ് പുറത്തുവിട്ടു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളത്തെകുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്നതിനുള്ള തെളിവുകളാണ് കൈരളി ന്യൂസ് പുറത്ത് വിട്ടത്. മുഖ്യമന്ത്രിയോട് ആദ്യത്തെ ചോദ്യമുന്നയിച്ചത്, മീഡിയാവണ്‍ ലേഖകന്‍ സെയിഫ് സെയിനുലാബ്ദീന്‍.

രണ്ടാമതായി മനോരമാ ന്യൂസ് പ്രതിനിധി ദീപു രേവതി. മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം അടുത്ത ചോദ്യം കലാകൗമദിയിലെ അരവിന്ദ് ശശിയുടേത്. തുടര്‍ന്ന് 24ന്യൂസ് റിപ്പോര്‍ട്ടര്‍ ദിലീപിന്റെയും സുപ്രഭാതം പത്രത്തിലെ പ്രമോദിന്റെയും മാതൃഭൂമി ന്യൂസിലെ ശ്രീജിത്തിന്റെയും ചോദ്യങ്ങള്‍ ശേഷം ഇന്ത്യാ ടുഡെ പ്രതിനിധി ജീമോന്‍ ജേക്കബും നോട്ടിക്കല്‍ ടൈംസിലെ യോശുദാസ് വില്ല്യംസും ചോദ്യവുമായെത്തി.

ഒന്നല്ല, എട്ടോളം മാധ്യമപ്രവര്‍ത്തകരണാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചത്. ഇതിനെല്ലാാം മുഖ്യമന്ത്രി കൃത്യമയി മറുപടി നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചോദ്യം ചോദിക്കാന്‍ അവസരം നല്‍കിയില്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായെന്നും ചിലര്‍ പ്രചരിപ്പിക്കുന്നത് എന്നാല്‍ അത് തെറ്റാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകര്‍ തന്നെ സമ്മതിക്കുന്നു.

മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ കൈരളി ന്യൂസിന്റെയും ദേശാഭിമാനിയുടേയും ലേഖകര്‍ മൈക്ക് കൈവശപെടുത്തി സമയം കളഞ്ഞുവെന്നാണ് മറ്റൊരു പ്രചരണം. എന്നാല്‍ കൈരളിയുടേയും ദേശാഭിമാനിയുടേയും റിപ്പോര്‍ട്ടര്‍മാര്‍ കഴിഞ്ഞദിവസം ചോദ്യങ്ങള്‍ ചോദിച്ചില്ലെന്ന് വീഡിയോയില്‍ നിന്ന് തന്നെ വ്യക്തം.

മനപൂര്‍വ്വം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് കോവിഡ് കാലത്ത് ആശങ്ക സൃഷ്ടിക്കുകയാണ് ചിലരുടെ ശ്രമമെന്നത് ഈ വ്യാജവാര്‍ത്തകളിലൂടെ വ്യക്തമാണ്.

മാധ്യമ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായെന്ന സംഘപരിവാര്‍ പ്രചാരണവും തെറ്റാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News