പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകം; സംഘപരിവാറിന്റെ മുസ്ലീം വിരുദ്ധ പ്രചരണത്തിന് തിരിച്ചടി; അറസ്റ്റിലായ 101 പേരില്‍ ഒരാള്‍ പോലും മുസ്ലീമല്ല

പാൽഘർ ആൾക്കൂട്ട കൊലപാതകത്തിൽ സംഘപരിവാറിന്റെ മുസ്ളീം വിരുദ്ധ പ്രചരണത്തിന് തിരിച്ചടി. അറസ്റ്റിലായ 101 പേരിൽ ഒരാൾ പോലും മുസ്ലീം ഇതര വിഭാഗക്കാർ. മഹാരാഷ്ട്ര സർക്കാർ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു.

2 സന്യാസിമാരടക്കം മൂന്നു പേരെ ജനക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ മുസ്ലിങ്ങളാണെന്ന് സംഘ പരിവാർ വ്യാപക പ്രചാരണം നടത്തിയിരുന്നു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ടു സന്യാസിമാരടക്കം മൂന്നു പേരെ കഴിഞ്ഞയാഴ്ച്ചയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്.

സംഭവത്തിന് പിന്നിൽ മുസ്ലിം മത വിഭാഗക്കാരാണെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സംഘപരിവാർ പ്രചാരണം.

അക്രമികളുടെ മതം പറഞ്ഞുള്ള കുപ്രചരണം വ്യാപകമായതോടെയാണ് മഹാരാഷ്ട്ര സർക്കാർ ഇക്കാര്യത്തിൽ പരസ്യ മറുപടിയുമായി രംഗത്തെത്തിയത്. ഇതുവരെ അറസ്റ്റിലായ 101 പേരുടെ വിവരങ്ങൾ പുറത്തുവിട്ടാണ് സർക്കാർ സംഘ പരിവാർ പ്രചാരണം തെറ്റാണെന്ന് വിശദീകരിച്ചത്.

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖാണ് ഔദ്യോഗിക ട്വിറ്റർ അകൗണ്ടിലൂടെ അറസ്റ്റിലായവരുടെ വിവരങ്ങൾ പുറത്തുവിട്ടത്. ഇവരിൽ ഒരാളും മുസ്ളീം നാമധാരികൾ അല്ല.

ഇതൊരു മതപരമായ വിഷയമാക്കാൻ ശ്രമം നടക്കുന്നതിനാലാണ് ഈ വിവരങ്ങൾ പങ്കു വയ്ക്കുന്നതെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അക്രമണത്തിന് പിന്നിൽ മുസ്ളീങ്ങളാണെന്ന് കേരളത്തിലെ സംഘപരിവാർ മാധ്യമങ്ങളടക്കം വ്യാപക പ്രചരണമാണ് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News