
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിക്കാന്‍ അവസരം നല്‍കാതെ മൈക്ക് പിടിച്ചുവെച്ചുവെന്ന ആരോപണം തെറ്റാണെന്ന് ഇന്ത്യ ടുഡേ അസോസിയേറ്റ് എഡിറ്റര്‍ ജീമോന്‍ ജേക്കബ്.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ പങ്കെടുത്തിരുന്നു. ചോദ്യങ്ങളും ചോദിച്ചിരുന്നു. ആവശ്യമുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ യാതൊരു തടസവുമുണ്ടായിട്ടില്ല. ആരും മൈക്ക് പിടിച്ചുവെച്ചതുമില്ല.
ചില രാഷ്ട്രീയ കാരണങ്ങളായിരിക്കാം ഇത്തരം അടിസ്ഥാനരഹിത ആരോപണങ്ങള്‍ക്ക് വഴിവെച്ചത്. ചില വിഭാഗങ്ങളുടെ മുനയൊടിഞ്ഞതുകൊണ്ടാകാം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കാരണമായിട്ടുണ്ടായതെന്നും ജീമോന്‍ ജേക്കബ് കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here