ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഏഴ് വര്‍ഷം തടവും കനത്ത പിഴയും; ഉത്തരവിറക്കി കേന്ദ്രം

ദില്ലി: ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് ഇനി മുതല്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ ലഭിക്കും.അക്രമികളില്‍ നിന്ന് കനത്ത നഷ്ടപരിഹാരവും ഈടാക്കും. ഇതിനായി കേന്ദ്ര പകര്‍ച്ച വ്യാധി തടയല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറങ്ങും. അതേ സമയം എല്ലാ ദിവസവും നടത്തുന്ന വാര്‍ത്താസമ്മേളനം ആഴ്ചയില്‍ നാല് ദിവസമാക്കി ചുരുക്കാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു.

കോവിഡ് പ്രതിരോധ രംഗത്തുള്ള ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ പല സ്ഥലങ്ങളിലും ആക്രമണങ്ങള്‍ പതിവാണ്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന നേഴ്സുമാരെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും, വാടക വീടുകളില്‍ നിന്നും മാറാനും ആവിശ്യപ്പെട്ടിരുന്നു.

മധ്യപ്രദേശ്, തമിഴ്നാട് തുടങ്ങിയ വിവധ സംസ്ഥാനങ്ങളിലും സമാനമായ ആക്രണങ്ങള്‍ ഉണ്ടായി. ഡോക്ടര്‍മാരുടെ ദേശിയ സംഘടന ഇതിനെതിരെ പ്രക്ഷോഭത്തിലാണ്. ഈ സാഹര്യത്തിലാണ് ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നതിനെതിരെ നിയമം കൊണ്ട് വരാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്. പുതിയ നിയമ പ്രകാരം അക്രമികള്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

ആക്രമണം ജാമ്യമില്ലാ കുറ്റമായി കണക്കാക്കും. മറ്റ് നാശനഷ്ടങ്ങള്‍ക്ക് അക്രമികളില്‍ നിന്നും കനത്ത തുക പിഴയായി ഈടാക്കുകയും ചെയ്യും. ഗൗരവമല്ലാത്ത അക്രമങ്ങള്‍ക്ക് മൂന്ന് മാസം മുതല്‍ അഞ്ച് വരെയാണ് തടവ്. അമ്പതിനായിരം മുതല്‍ രണ്ട് ലക്ഷ്യം രൂപ വരെ ഇത്തരം കൃത്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരും.

30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണം.ഇതിനായി പകര്‍ച്ച വ്യാധി തടയല്‍ നിയമത്തില്‍ ഭേദഗതി കൊണ്ട് വരാനാണ് കേന്ദ്രമന്ത്രിസഭാ തീരുമാനം. അതേസമയം കോവിഡ് വിവരങ്ങള്‍ നല്‍കാന്‍ എല്ലാ ദിവസവും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന വാര്‍ത്താസമ്മേളം ആഴ്ച്ചയില്‍ നാല് ദിവസമായി ചുരുക്കാന്‍ കേന്ദ്രം തീരുമാനിച്ചു.

കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിക്കാനുള്ള വാര്‍ത്താസമ്മേളനം ഉള്ള ദിവസങ്ങളില്‍ കോവിഡ് വിവരങ്ങള്‍ നല്‍കാനുള്ള വാര്‍ത്താസമ്മേളനം ഉണ്ടാകില്ല. രണ്ട് ദിവസം വാര്‍ത്താകുറിപ്പ് മാത്രമേ ഉണ്ടാവു. ദൈനം ദിനേയുള്ള വാര്‍ത്താസമ്മേളനം വെട്ടിചുരുക്കാനുള്ള കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News