മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് നാലു മാസം പ്രായമായ പെണ്‍കുഞ്ഞിന്

തിരുവനന്തപുരം: മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് നാലു മാസം പ്രായമായ പെണ്‍കുഞ്ഞിന്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞ്. ഏപ്രില്‍ 21നാണ് കുഞ്ഞനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, ഇന്ന് സംസ്ഥാനത്ത് 11 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ കണ്ണൂരില്‍ ഏഴുപേര്‍, കോഴിക്കോട് രണ്ട്, കോട്ടയം മലപ്പുറം ജില്ലകളില്‍ ഒന്ന് വീതവുമാണ് രോഗികള്‍. ഒരാളുടെ പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.

437 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 127 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News