കോട്ടയത്ത് രോഗം സ്ഥിരീകരിച്ച സ്ത്രീ ദില്ലിയില്‍ നിന്ന് ബംഗളൂരു എത്തിയത് കാറില്‍; കേരളത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമം; ഇടുക്കിയില്‍ പൊലീസ് പൊക്കി നിരീക്ഷണത്തിലാക്കി

തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ പാല സ്വദേശിക്കാണ് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്.

ഇവര്‍ ഓസ്‌ട്രേലിയയില്‍ നിന്നും മാര്‍ച്ച് 21ന് ദില്ലിയില്‍ തിരിച്ചെത്തി. ദില്ലിയില്‍ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 13ന് ദില്ലിയില്‍ നിന്ന് കാറില്‍ ബംഗളൂരു വഴി പാലായിലേക്ക് എത്താന്‍ ശ്രമിച്ചു. എന്നാല്‍ ഇടുക്കി കമ്പംമേട് അതിര്‍ത്തിയില്‍ വച്ച് ഏപ്രില്‍ 16ന് പൊലീസ് തടയുകയായിരുന്നു.

നിലവില്‍ നെടുങ്കണ്ടത്ത് നിരീക്ഷണത്തിലാണ്. കൂടെയുള്ള 71 വയസുകാരനായ ഭര്‍ത്താവിന് രോഗം ഇല്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

അതേസമയം, ഇന്ന് സംസ്ഥാനത്ത് 11 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ കണ്ണൂരില്‍ ഏഴുപേര്‍, കോഴിക്കോട് രണ്ട്, കോട്ടയം മലപ്പുറം ജില്ലകളില്‍ ഒന്ന് വീതവുമാണ് രോഗികള്‍.

ഒരാളുടെ പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. 437 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 127 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News