അന്ന് ലെനിന്‍ ശത്രുത അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തു; എന്നാല്‍ ലോകരാഷ്ട്രങ്ങള്‍ അവഗണിച്ചു, പതിനായിരക്കണക്കിന് സൈനികര്‍ മരിച്ചു; ഇത് വലിയ പാഠമാണ്: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: റഷ്യന്‍ വിപ്ലവനായകന്‍ ലെനിനെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

ഇന്ന് ലെനിന്റെ ജന്മവാര്‍ഷികമാണ്. 1918 ലെ സ്പാനിഷ് ഫ്‌ലൂവില്‍ ലോകത്താകെ 50 ദശലക്ഷം പേര്‍ അതില്‍ മരിച്ചു. അന്ന് ആ മഹാമാരിയെ ചെറുക്കുന്നതിനേക്കാള്‍ ലോകരാഷ്ട്രങ്ങള്‍ ശ്രദ്ധിച്ചത് ലോകമഹായുദ്ധം മുന്നോട്ട് കൊണ്ടുപോകാനാണ്.

അന്ന് ലെനിന്‍ ശത്രുത അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. എന്നാല്‍ അത് ലോകരാഷ്ട്രങ്ങള്‍ അവഗണിച്ചു. ലെനിന്റെ ആഹ്വാനത്തിന് പ്രാധാന്യം നല്‍കിയിരുന്നെങ്കില്‍ പതിനായിരക്കണക്കിന് സൈനികര്‍ മരിച്ചുവീഴുമായിരുന്നില്ല. ഇത് വലിയ പാഠമാണ്.

കൊവിഡ് 19 എന്ന ഇന്നത്തെ മഹാമാരിയെ നേരിടുന്നതിലാവണം നമ്മുടെ ശ്രദ്ധ മുഴുവന്‍. ഒറ്റക്കെട്ടായി നിന്ന് രോഗത്തെ അതിജീവിക്കണം. വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ ഇതിനെ ദുര്‍ബലപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News