നിങ്ങളുടെ ഏതെങ്കിലും ചോദ്യത്തെ ഞാന്‍ തടഞ്ഞോ? അസഹിഷ്ണുത കാട്ടിയോ?; ചോദ്യങ്ങള്‍ തടഞ്ഞുവെന്നത് നുണ വാര്‍ത്തകളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിക്കാന്‍ അവസരം നല്‍കാതെ മൈക്ക് പിടിച്ചുവെച്ചുവെന്ന തരത്തില്‍ കള്ളവാര്‍ത്തകള്‍ പ്രചരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങളുടെ ഏതെങ്കിലും ചോദ്യത്തെ ഞാന്‍ തടഞ്ഞോ, അസഹിഷ്ണുത കാട്ടിയോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇതെല്ലാം ശുദ്ധ നുണയാണെന്ന് നിങ്ങള്‍ക്ക് തന്നെ അറിഞ്ഞുകൂടെ. നിങ്ങളുടെ ചോദ്യത്തിന് ഞാന്‍ ഉത്തരം പറയുകയാണ് ചെയ്തത്. ഉത്തരവാദിത്വപ്പെട്ട മാധ്യമങ്ങള്‍ തന്നെ നുണ വാര്‍ത്തകൊടുത്തു.

എത്രമാത്രം മോശമായ രീതിയിലാണ് വസ്തുതകള്‍ തിരിച്ചുവിടുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here