‘അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കാന്‍ നില്‍ക്കരുത്; മടിയില്‍ കനമില്ല, അതുകൊണ്ട് ഭയവും’; മുഖ്യമന്ത്രി

തിരുവനന്തപുരം: അനാവശ്യ വിവാദങ്ങളുണ്ടാക്കി കോവിഡ് പ്രതിരോധവ്രര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. അവരവരുടെ രീതിവച്ച് മറ്റുള്ളവരെ അളക്കാന്‍ നില്‍ക്കരുത്. അവരൊക്കെ ഓരോ തരത്തില്‍ വളര്‍ന്ന് വന്നവരായിരിക്കും.

അങ്ങനെ വളര്‍ന്ന് വന്ന ഒരുത്തനല്ല ഇവിടെ ഇരിക്കുന്നത്. മടിയില്‍ കനം ഉള്ളവനെ വഴിയില്‍ പേടിക്കേണ്ടു. ആ ധൈര്യം തന്നെയാണ് ഇത്രയും കാലം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്, ഇനി അങ്ങോട്ടും.

ഡേറ്റ കൈമാറ്റ വിഷയത്തില്‍ വിദഗ്ധ സമിതിയെ പരിശോധനയ്ക്ക് നിയോഗിച്ചതിന് കേസുമായി ബന്ധമില്ല. വിവാദങ്ങള്‍ക്കു പിന്നില്‍ ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉള്ളത്. അവരവരുടെ ശീലം അനുസരിച്ച് മറ്റുള്ളവരെ അളക്കാന്‍ നോക്കരുത്. ആ ശീലങ്ങള്‍ക്കൊപ്പം വളര്‍ന്നവല്ല താനെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News