കോണ്‍ഗ്രസുകാരെ… ഡാറ്റ മുഴുവന്‍ നിങ്ങള്‍ക്ക് തരാം, വിറ്റ് പണമാക്കിയിട്ട് കമ്മീഷന്‍ എടുത്തോളു; ബാക്കി വല്ലതുമുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും ഇട്ടേക്കൂ; വൈറലായി വീഡിയോ

ഡാറ്റാ കൈമാറ്റ വിവാദത്തില്‍ കോണ്‍ഗ്രസിനും ചെന്നിത്തലയ്ക്കും കിടുക്കന്‍ മറുപടിയുമായി രണ്ട് യുവാക്കള്‍. ഇടുക്കി സ്വദേശിയായ സനീഷും കോട്ടയം സ്വദേശിയായ ഷിബുവും പങ്കുവെച്ച വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

‘ഡാറ്റാ കൈമാറ്റം വഴി കോടികണക്കിന് രൂപ കിട്ടുന്നുവെന്നാണ് കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ നേതാവിന്റേയും വാദം. അതുകൊണ്ട് കേരളത്തിലെ 10 ലക്ഷം പേരുടെ ഡാറ്റ സമ്മതപത്രത്തോടെ കോണ്‍ഗ്രസുകാരെ ഞങ്ങള്‍ ഏല്‍പ്പിക്കാം.. നിങ്ങള്‍ അത് വില്‍ക്കു.

ചെന്നിത്തലയുടെ കണക്കനുസരിച്ച് പതിനായിരം കോടി രൂപ കിട്ടും. ആ പൈസയില്‍ നിങ്ങളുടെ കമ്മീഷന്‍ കിഴിച്ച് ബാക്കി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഉട്ടേക്കു….’

ഈ വെല്ലുവിളി ഏതെങ്കിലും കോണ്‍ഗ്രസുകാരന്‍ ഏറ്റെടുക്കൂ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News