രാജ്യത്ത് കൊറോണ രോഗികള്‍ 21,000 കടന്നു; മരണം 681; ഗുജറാത്തില്‍ മരണം 103

ദില്ലി: രാജ്യത്ത് കൊറോണ ബാധിതര്‍ 21,000 കടന്നു. മരണം 652. 24 മണിക്കൂറിനിടെ 1486 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 50 പേര്‍ മരിച്ചു. ഇതുവരെ 3960 പേര്‍ രോഗവിമുക്തരായി. രോഗമുക്തി നിരക്ക് 19.36 ശതമാനത്തിലേക്ക് ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയ്ക്കു പിന്നാലെ ഗുജറാത്തിലും മരണം 100 കടന്നു. 2407 രോഗികളുള്ള ഇവിടെ 103പേര്‍ മരിച്ചു. രോഗികളുടെ എണ്ണത്തിലും രണ്ടാമതാണ് ഗുജറാത്ത്. 5649 രോഗികളുള്ള മഹാരാഷ്ട്രയാണ് മുന്നില്‍. മഹാരാഷ്ട്രയില്‍ മരണം 269. മുംബൈയില്‍ 10 പേര്‍കൂടി മരിച്ചു.

കൊറോണയുടെ പശ്ചാത്തലത്തില്‍ അമര്‍നാഥ് തീര്‍ഥാടനം റദ്ദാക്കി, ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ വ്യോമായാനമന്ത്രാലയ ആസ്ഥാനം അടച്ചു, യുപിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ഗാസിയാബാദ്, നോയിഡ അതിര്‍ത്തികള്‍ അടച്ചു.

പാഠപുസ്തകശാലയും ഫാന്‍ കടകളും തുറക്കാം

പാഠപുസ്തക വില്‍പ്പനശാലകളും ഫാനുകള്‍ വില്‍ക്കുന്ന കടകളും തുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി. പുതിയ അധ്യയന വര്‍ഷം , കടുത്ത വേനല്‍ എന്നിവ കണക്കിലെടുത്താണ് ഇളവ്.കയറ്റിറക്കുമതി മേഖലയ്ക്കാവശ്യമായ പാക്കിങ് കേന്ദ്രങ്ങള്‍, വിത്തുകള്‍, പുഷ്പഫലകൃഷി എന്നിവയുടെ പരിശോധനയും പരിപാലനവും, കൃഷി, പുഷ്പഫല ഗവേഷണ സ്ഥാപനങ്ങള്‍, തേനീച്ച കൃഷിയ്ക്കാവശ്യമായ സാമഗ്രികളുടെ സംസ്ഥാനാന്തര നീക്കം തുടങ്ങിയവയ്ക്കും ഇളവ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here