സന്നദ്ധ സേവനത്തിന്റെ മറവില്‍ സര്‍ക്കാര്‍ വിരുദ്ധ സമരത്തിനിറങ്ങി യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍

കണ്ണൂര്‍: സന്നദ്ധ സേവനത്തിന്റെ മറവില്‍ സര്‍ക്കാര്‍ വിരുദ്ധ സമരത്തിനിറങ്ങി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. കണ്ണൂര്‍ ന്യൂ മാഹിയില്‍ സന്നദ്ധ സേവകരായി രജിസ്റ്റര്‍ ചെയ്ത യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് സമരം നടത്തിയത്. പോലീസിനെ സന്നദ്ധ സേവകരുടെ ഐ ഡി കാര്‍ഡ് കാണിച്ചാണ് വാഹന പരിശോധനയില്‍ നിന്നും ഒഴിവായി സമര സ്ഥലത്ത് എത്തി.

കണ്ണൂര്‍ ന്യൂ മാഹി പെരിങ്ങാടിയിലെ മൂന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ച് യൂത്ത് ലീഗിന്റെ നട്ടുച്ച പന്തം സമരത്തിന് എത്തിയത്. സഹല്‍ തിലാവുള്ളതില്‍,സി എച്ച് അസ്ലം,മിഷാല്‍ എന്നിവരാണ് സന്നദ്ധ സേവനം മറയാക്കി സമരം ചെയ്തത്.

ന്യൂ മാഹി സ്പിന്നിങ് മില്‍ റോഡില്‍ പൊതു സ്ഥലത്തായിരുന്നു സമരം.പോലീസിന്റെ വാഹന പരിശോധനയില്‍ നിന്നും ഒഴിവാകാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാണ് സമര സ്ഥലത്ത് എത്തിയത്.

സഹല്‍ ന്യൂ മാഹി പഞ്ചായത്തില്‍ ആറാം വാര്‍ഡിലും അസ്ലം,മിഷാല്‍ എന്നിവര്‍ ഏഴാം വാര്‍ഡിലും സന്നദ്ധ പ്രവര്‍ത്തകരായി രജിസ്റ്റര്‍ ചെയ്തവരാണ്.ഇവര്‍ക്ക് എതിരെ നടപടിക്ക് ഒരുങ്ങുകയാണ് പോലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News