പരസ്യ ചിത്ര രംഗത്തെ അംഗങ്ങള്‍ക്ക് കൈത്താങ്ങായി ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍

കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണില്‍ കഴിയുന്ന അംഗങ്ങള്‍ക്കായി ഇന്ത്യന്‍ ആഡ്ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ സാമ്പത്തിക സഹായം വിതരണം ചെയ്തു .വിഷുവിന് മുന്നോടിയായി , എല്ലാ അംഗങ്ങളുടെയും അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിച്ചായിരുന്നു അയാം കൈത്താങ്ങായത് .

പരസ്യചിത്ര നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ ക്ഷേമത്തിനും ഉന്നമനത്തിനും ആയി2015 ല്‍ രൂപം കൊണ്ട ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ ,ഫെഫ്കയുമായി സഹകരിച്ചു നിര്‍മിച്ച കോവിഡ് ബോധവല്‍ക്കരണ പരസ്യചിത്രങ്ങള്‍ ഇതിനകം തന്നെ പൊതുജന ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് .

ലോക്ക് ഡൌണ്‍ കഴിഞ്ഞുള്ള സാഹചര്യം തരണം ചെയ്യാന്‍ അംഗങ്ങളെ പ്രാപ്തരാക്കുന്നതിനായി നിരവധി കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കാനുള്ള തയ്യാറെടുപ്പില്‍ ആണ് ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ എന്ന് പ്രസിഡന്റ് ശ്രീ ജബ്ബാര്‍ കല്ലറയ്ക്കല്‍ അറിയിച്ചു .

എല്ലാ അംഗങ്ങള്‍ക്കും ഗുണകരമാകുന്ന തരത്തില്‍ പരസ്യ ചിത്ര നിര്‍മാണത്തിന് പുറമെ ഓഡിയോ വിഷ്വല്‍ കൊണ്ടെന്റ് നിര്‍മ്മാണ രംഗത്തും OTT സ്ട്രീമിങ് മേഖലയിലും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നതുവഴി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കഴിവുള്ളവര്‍ക്ക് നിരവധി അവസരങ്ങള്‍ തുറന്നു കിട്ടും എന്ന് പ്രതീക്ഷിക്കുന്നതായി സെക്രട്ടറി ശ്രീ സിജോയ് വര്‍ഗീസ് പറഞ്ഞു .

നേരത്തെ ,പ്രളയ ദുരിതാശ്വാസ രംഗത്തു ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ സജീവമായി ഇടപെട്ടിരുന്നു . സാമൂഹ്യ പ്രതിബദ്ധതയോടെ , നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സംഘടന നേതൃത്വം നല്‍കി വരുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News