സിംഹങ്ങള്‍ക്കും കടുവകള്‍ക്കും കൊറോണ; വൈറസ് പകര്‍ന്നത് ജീവനക്കാരില്‍ നിന്നുമെന്ന് സൂചന

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സിംഹങ്ങള്‍ക്കും കടുവകള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലെ മൃഗങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് കോവിഡ് ബാധിച്ചത്. ജീവനക്കാരില്‍ നിന്നും രോഗം പകര്‍ന്നതെന്നാണ് സൂചന. മൃഗങ്ങളുടെ ആരോഗ്യനില തൃപ്തികരമെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു.

നേരത്തെ ഹോങ്കോങ്ങിലും ബെല്‍ജിയത്തിലും വളര്‍ത്തുമൃഗങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷം കടന്നു. മരണം 1,83,000 കവിഞ്ഞു. അമേരിക്കയില്‍ മാത്രം 24 മണിക്കൂറിനിടെ മരിച്ചത് 2,219 പേരാണ്. ഇതോടെ ഇവിടെ ഇതുവരെ മരിച്ച ആളുകളുടെ എണ്ണം 47,000 കവിഞ്ഞു.

കൊവിഡ് രോഗികള്‍ എട്ടരലക്ഷത്തോട് അടുക്കുകയാണ്. ബ്രിട്ടനിലും മരണസംഖ്യ ഉയരുകയാണ്. 763 പേരാണ് ഇന്നലെ മാത്രം മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here